യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി കനാലിൽ ഉപേക്ഷിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ

കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ മൊഴിയിൽ ഇയാളും സഹോദരങ്ങളും തമ്മിൽ സ്വത്തിന്‍റെ പേരിൽ തർക്കമുണ്ടായിരുന്നതായി വ്യക്തമായ സൂചനകളുണ്ടായിരുന്നു.

News18 Malayalam | news18-malayalam
Updated: October 21, 2020, 6:40 AM IST
യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി കനാലിൽ ഉപേക്ഷിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ
murder
  • Share this:
ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലടച്ച് കനാലിൽ ഉപേക്ഷിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ. രണ്ട് ദിവസം മുമ്പാണ് ഔട്ടർ ഡൽഹിയിലെ മുനക് കനാലിൽ നിന്ന് പെട്ടിയിലടച്ച നിലയിൽ യുവാവിന്‍റെ മൃതേദഹം ലഭിക്കുന്നത്. ഇയാൾ രാജവിഹാർ സ്വദേശി ദിലീപ് ഝാ (35) ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ആരംഭിച്ച അന്വേഷണത്തിൽ ഇയാളുടെ സഹോദരങ്ങൾ തന്നെയാണ് പ്രതികളെന്ന് വ്യക്തമാവുകയായിരുന്നു. സംഭവത്തിൽ ദിലീപിന്‍റെ സഹോദരങ്ങളായ വിവേക് ഝ, സതീഷ് ഝ എന്നിവർ അറസ്റ്റിലായിട്ടുണ്ട്.

Also Read-61കാരന്റെ ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച്; വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ടിംകുക്ക്

വസ്തു തർക്കത്തിന്‍റെ പേരിൽ സഹോദരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിലെ ടെയ്ലർ ഷോപ്പിന്‍റെ ലോഗോ ഉപയോഗിച്ച് നടത്തിയ അന്വേഷണമാണ് മരിച്ചയാളെ തിരിച്ചറിയാൻ സഹായിച്ചത്. ഇതിനിടെ ദിലീപിനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ കാണാതായ ദിലീപിന്‍റെ മൃതദേഹം തന്നെയാണ് ലഭിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Also Read-'അന്ന് ഞങ്ങൾ കേരളത്തെയും ചെന്നൈയെയും സഹായിച്ചു; ഇന്ന് നിങ്ങളുടെ സഹായം ഞങ്ങൾക്കു വേണം'; തെലങ്കാനയ്ക്കു വേണ്ടി താരങ്ങൾ

തുടർന്ന് പൊലീസ് രണ്ട് സഹോദരങ്ങളെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി. ഇവരുടെ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നുകയും ചെയ്തു. കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ മൊഴിയിൽ ഇയാളും സഹോദരങ്ങളും തമ്മിൽ സ്വത്തിന്‍റെ പേരിൽ തർക്കമുണ്ടായിരുന്നതായി വ്യക്തമായ സൂചനകളുണ്ടായിരുന്നു. ഇവർ സ്വന്തം വീട്ടിലായിരുന്ന സമയത്ത് ജീവന് ഭീഷണിയുണ്ടെന്ന് കാര്യം ഫോണിൽ സംസാരിക്കവെ ഭർത്താവ് അറിയിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്.

Also Read-കോവിഡ് ഭീകരൻ: കാഴ്ച നഷ്ടപ്പെടുത്തുന്നതിനൊപ്പം തലച്ചോറിൽ തകരാറുമുണ്ടാക്കും; എയിംസിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്തു

ഇതൊക്കെ കൂട്ടിച്ചേർത്ത് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹോദരങ്ങൾ കുറ്റസമ്മതം നടത്തുകയായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബർ 15ന് ദിലീപുമായി തർക്കം ഉണ്ടായി. ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു.തർക്കത്തിനൊടുവിൽ രാത്രി പതിനൊന്നു മണിയോടെ ഇയാളെ കൊലപ്പെടുത്തി മൃതദേഹം ഒരു ചെറിയ ഇരുമ്പു പെട്ടിയിലാക്കി കനാലിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇവർ പറഞ്ഞത്. പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തി സഹോദരനെ കാണാനില്ലെന്ന് കാട്ടി പരാതിയും നൽകി.
Published by: Asha Sulfiker
First published: October 21, 2020, 6:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading