• HOME
 • »
 • NEWS
 • »
 • crime
 • »
 • കോഴിക്കോട് ക്രൂര മർദ്ദനത്തിന് ഇരയായ യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നു; അക്രമിയെ കണ്ടെത്താനായില്ല

കോഴിക്കോട് ക്രൂര മർദ്ദനത്തിന് ഇരയായ യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നു; അക്രമിയെ കണ്ടെത്താനായില്ല

വിഷ്ണുവിനെ മർദ്ദിച്ച ശേഷം മുപ്പത് മീറ്ററോളം വലിച്ചിഴച്ചാണ് റോഡിലിട്ടത്. തലയുടെ പുറക് വശത്താണ് ഇയാൾക്ക് വലിയ പരിക്കുള്ളത്...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കോഴിക്കോട്: കൈവേലിയിൽ മർദ്ദനമേറ്റ് പരിക്കേറ്റ നിലയിൽ കാണപ്പെട്ട യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. യുവാവിനെ മർദ്ദിച്ചയാൾക്കായി കൂറ്റ്യാടി പോലീസ് തിരച്ചിൽ ശക്തമാക്കി. വളയം ചുഴലിയിലെ നീലാണ്ടുമ്മൽ പാറയുള്ള പറമ്പത്ത് വിഷ്ണുവിനാണ് ക്രൂരമായി മർദ്ദനമേറ്റത്. മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവാവ്.

  വിഷ്ണുവിനെ കഴിഞ്ഞ ദിവസം രാത്രി കൈവേലി ചമ്പിലോറയിലെ റോഡരികിൽ അബോധാവസ്ഥയിൽ കണ്ടത്. വിഷ്ണുവിന്റെ വീട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെയാണിത്. വിഷ്ണുവിനെ മർദ്ദിച്ച ശേഷം മുപ്പത് മീറ്ററോളം വലിച്ചിഴച്ചാണ് റോഡിലിട്ടത്. തലയുടെ പുറക് വശത്താണ് ഇയാൾക്ക് വലിയ പരിക്കുള്ളത്.

  നാട്ടുകാർ കണ്ട ശേഷം കുറ്റ്യാടി പോലീസ് സ്ഥലത്തെത്തിയാണ് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്റർ സഹായത്തിലാണ് ചികിത്സ. അതേസമയം മർദ്ദിച്ചയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. കുറ്റ്യാടി സി.ഐ സി.കെ. ഷിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മർദ്ദിച്ചയാൾ ഒളിവിലാണ്. ഫോറൻസിക്ക് വിദഗ്ദർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

  'എന്‍റെ പെണ്ണിനെ ഞാൻ തോർത്തുകൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു'; സൂര്യപ്രിയ കൊലക്കേസ് പ്രതി സുജീഷിന്‍റെ മൊഴി

  മറ്റൊരാളുമായുള്ള ബന്ധമാണ് സൂര്യപ്രിയയെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി സുജീഷ് പൊലീസിന് മൊഴി നൽകി. മറ്റൊരാളുമായുള്ള പ്രണയത്തെച്ചൊല്ലി കഴിഞ്ഞദിവസം രാത്രി ഫോണിലൂടെ തര്‍ക്കമുണ്ടായിരുന്നു. സൂര്യപ്രിയ ഇതു നിഷേധിച്ചെങ്കിലും താൻ അത് വിശ്വസിച്ചില്ല. ഇതേത്തുടര്‍ന്നാണ് പയ്യകുണ്ടില്‍നിന്ന് ബൈക്കില്‍ കോന്നല്ലൂരിലെത്തിയ സുജീഷ് സൂര്യപ്രിയയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് ചിറ്റിലഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ സൂര്യപ്രിയയെ കഴിഞ്ഞ ദിവസമാണ് തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്.

  ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ പഠിക്കുന്നകാലം മുതല്‍ ആറുവര്‍ഷമായി താൻ സൂര്യപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു. അടുത്തകാലത്തായി ഈ ബന്ധത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സൂര്യപ്രിയയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും ഇതേച്ചൊല്ലി പലതവണ തര്‍ക്കമുണ്ടായതായും സുജീഷ് പൊലീസിനോട് പറഞ്ഞു. 'എന്‍റെ പെണ്ണിനെ ഞാൻ തോർത്തുകൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു'- ഇതാണ് സുജീഷ് പൊലീസിന് നൽകിയ കുറ്റസമ്മതമൊഴി.

  ബുധനാഴ്ച രാവിലെ കോന്നല്ലൂരിലെ വീട്ടില്‍ എത്തിയപ്പോൾ യുവതിയുടെ അമ്മ ഗീതയും മുത്തച്ഛന്‍ മണിയും വീട്ടിലുണ്ടായിരുന്നില്ല. ഇവിടെവെച്ച് സുജീഷും സൂര്യപ്രിയയും തമ്മിൽ തർക്കമുണ്ടായി. തര്‍ക്കത്തിനിടെ സൂര്യപ്രിയ കൈയിലെ വളകള്‍ പൊട്ടിച്ച് സ്വയം മുറിവേൽപ്പിച്ചു. വീട്ടിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ച് സൂര്യപ്രിയയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും സുജീഷ് പൊലീസിന് മൊഴിനല്‍കി. മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷമാണ് സുജീഷ് ബൈക്കില്‍ ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

  ആലത്തൂര്‍ സ്റ്റേഷനിലെത്തിയ സുജീഷ്, 'ഞാന്‍ എന്റെ പെണ്ണിനെ കൊന്നു' എന്നുപറഞ്ഞാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശിയായ സുജീഷ് (24) തമിഴ്നാട്ടിലെ കരൂരില്‍ ഈന്തപ്പഴ കമ്പനിയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയാണ്.

  ഡിവൈഎഫ്ഐ കൊന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗവുമാണ് സൂര്യ പ്രിയ.
  Published by:Anuraj GR
  First published: