• HOME
  • »
  • NEWS
  • »
  • crime
  • »
  • Fraud | ഓൺലൈൻ തട്ടിപ്പ്; ക്രിപ്‌റ്റോ വാലറ്റിൽ നിന്ന് ട്രേഡർക്ക് നഷ്ടപ്പെട്ടത് അഞ്ച് കോടി രൂപ 

Fraud | ഓൺലൈൻ തട്ടിപ്പ്; ക്രിപ്‌റ്റോ വാലറ്റിൽ നിന്ന് ട്രേഡർക്ക് നഷ്ടപ്പെട്ടത് അഞ്ച് കോടി രൂപ 

ഡൊമിനിക് ഇക്കോവോൺ എന്ന ക്രിപ്റ്റോ ട്രേ‍ഡറാണ് തട്ടിപ്പിനിരയായത്. ഇക്കാര്യം ഇദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചതും.

Online_Fraud

Online_Fraud

  • Share this:
    ഓൺലൈൻ തട്ടിപ്പിനിരയായ തനിക്ക് ക്രിപ്റ്റോ വാലറ്റിൽ (Crypto Wallet) നിന്ന് അഞ്ച് കോടി രൂപ നഷ്ട്ടപ്പെട്ടതായി ക്രിപ്റ്റോകറൻസി നിക്ഷേപകൻ. തട്ടിപ്പിനെ തുട‍ർന്ന് വാലറ്റിലുണ്ടായിരുന്ന 650,000 ഡോള‍ർ (ഏകദേശം 5 കോടി രൂപ) മൂല്യമുള്ള ക്രിപ്‌റ്റോകറൻസിയും (Cryptocurrency) നോൺ-ഫംജിബിൾ ടോക്കണുകളുമാണ് (NFT) നഷ്ടപ്പെട്ടത്. ഡൊമിനിക് ഇക്കോവോൺ എന്ന ക്രിപ്റ്റോ ട്രേ‍ഡറാണ് തട്ടിപ്പിനിരയായത്. ഇക്കാര്യം ഇദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചതും. മെറ്റാമാസ്ക് (MetaMask) എന്ന ക്രിപ്‌റ്റോകറൻസി വാലറ്റിൽ ആണ് ഡൊമിനിക്ക് തന്റെ ഡിജിറ്റൽ ആസ്തികൾ സൂക്ഷിച്ചിരുന്നത്.

    സംഭവം വിശദീകരിച്ച് ഏപ്രിൽ 15ന് അദ്ദേഹം ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. ഇതിൽ പറയുന്നത് അനുസരിച്ച് ഡൊമിനിക്കിന് ലഭിച്ച ഒരു ഫോൺ കോളാണ് തട്ടിപ്പിലേയ്ക്ക് നയിച്ചത്. തന്റെ ആപ്പിൾ ഐഡിയും പാസ്‌വേഡും റീസെറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി മെസേജുകൾ ലഭിച്ചിരുന്നു. എന്നാൽ അത് ഡൊമിനിക്ക് ​ഗൗനിച്ചില്ല. തുടർന്ന് ആപ്പിൾ (Apple Inc) എന്ന പേരിൽ നിന്ന് ഒരു കോൾ വന്നു. കോള‍‍ർ ഐഡിയിൽ ആപ്പിൾ എന്ന് എഴുതിക്കാണിച്ചതാണ് കോൾ യഥാർത്ഥ കോളാണെന്ന് വിശ്വസിക്കാൻ കാരണമായത്.

    Also Read- ഓൺലൈൻ വൈൻ തട്ടിപ്പ്; യുവതിയ്ക്ക് നഷ്ടമായത് 4.8 ലക്ഷം രൂപ

    “ആപ്പിളിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു, എന്റെ കോളർ ഐഡിയിൽ ആപ്പിൾ എന്നാണ് എഴുതിക്കാണിച്ചത്. തട്ടിപ്പാണോയെന്ന് സംശയിച്ചാണ് തിരികെ വിളിച്ചതെങ്കിലും അതൊരു ആപ്പിൾ നമ്പറായതിനാൽ ഞാൻ അവരെ വിശ്വസിച്ചു. തന്റെ ക്രെഡൻഷ്യലുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ ഒടിപി (OTP) ആവശ്യമാണെന്നും ആ വ്യക്തി ഫോണിലൂടെ ഡൊമിനിക്കിനോട് പറഞ്ഞു. തുട‍ർന്ന് ഡൊമിനിക് അവർക്ക് ഒടിപി നൽകി. ഇതോടെ മെറ്റാമാസ്കിൽ സൂക്ഷിച്ചിരുന്ന തന്റെ എല്ലാ ഡിജിറ്റൽ ആസ്തികളുെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തു“ ഡൊമിനിക്ക് ട്വീറ്റിൽ കുറിച്ചു.

    ട്വിറ്ററിൽ സെർപ്പന്റ് (Serpent) എന്ന അക്കൗണ്ടുള്ള ഒരു ക്രിപ്‌റ്റോ സുരക്ഷാ ഉപദേഷ്ടാവ് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിശകലനം നടത്തുകയും ഡൊമിനിക്കിന്റെ ഫോണിന്റെ സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കിടുകയും ചെയ്തു.

    സെ‍‍ർപ്പന്റ് പറയുന്നത് അനുസരിച്ച് 12 അക്കങ്ങളുള്ള ഒരു സീ‍ഡ് ഫ്രെയ്സ് എല്ലാ ക്രിപ്റ്റോ അക്കൗണ്ടുകൾക്കുമുണ്ട്. അത് ആരുമായും പങ്കിടാൻ പാടില്ല. ഒരു ക്രിപ്‌റ്റോ വാലറ്റ് തുറക്കാനുള്ള ഒരേയൊരു മാർഗ്ഗം ഈ സീഡ് ഫ്രെയ്സ് ആണ്. മെറ്റാമാസ്‌ക് ഈ സീഡ് ഫ്രെയിസ് ഫയൽ ഐക്ലൗഡിലായിരിക്കും സൂക്ഷിച്ചിരിക്കുന്നത്. തട്ടിപ്പുകാ‍ർക്ക് ഇതുവഴിയാകാം ഡൊമിനിക്കിന്റെ വാലറ്റ് തുറക്കാൻ സാധിച്ചത്. അതിനുശേഷം, അവർക്ക് വേണ്ടത് അദ്ദേഹത്തിന്റെ ഫോണിലേക്ക് വരുന്ന ഒരു ഒടിപി ആയിരുന്നു. ഫോൺ കോളിലൂടെ ഒടിപിയും ലഭിച്ചു.

    മെറ്റാമാസ്ക്, ഈ സംഭവത്തിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയില്ലെങ്കിലും ഫിഷിംഗ് തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഒരു ട്വീറ്റ് പങ്കിട്ടു. ഐക്ലൗഡിലാണ് സീഡ് ഫ്രെയിസ് സൂക്ഷിക്കുന്നതെന്ന് മെറ്റാമാസ്ക് വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
    Published by:Arun krishna
    First published: