മധ്യവയസ്കന്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് പത്തനംതിട്ട എസ്പി ഓഫീസിന് സമീപം

സംഭവത്തിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

news18
Updated: July 27, 2019, 9:26 AM IST
മധ്യവയസ്കന്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് പത്തനംതിട്ട എസ്പി ഓഫീസിന് സമീപം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 27, 2019, 9:26 AM IST
  • Share this:
പത്തനംതിട്ട: പത്തനംതിട്ടയിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടിപ്രത്ത് എസ്പി ഓഫീസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മേക്കഴൂർ സ്വദേശി ജോണി എന്ന കോശി തോമസാണ് മരിച്ചത്.

also read: ആശുപത്രിക്കുള്ളിലെ ടിക്ടോക് വൈറലായി:ഫിസിയോ തെറാപ്പി പരിശീലനത്തിനെത്തിയ വിദ്യാർഥികള്‍ക്ക് സസ്പെൻഷൻ

വെട്ടിപ്രത്തെ തോട്ടിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്കും, കൈകാലുകള്‍ക്കും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നയാളായിരുന്നു ജോണി. ഇയാൾക്ക് വീടുമായി ബന്ധമില്ല.

മൃതശരീരത്തിന് സമീപത്ത് നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് രാത്രിയിൽ ബഹളം കേട്ടിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
First published: July 27, 2019, 9:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading