• HOME
 • »
 • NEWS
 • »
 • crime
 • »
 • അയൽവാസിയെ പ്രണയിച്ചു വിവാഹം കഴിച്ചു; വരന്‍റെ വീട് വധുവിന്‍റെ ബന്ധു തീവെച്ച് നശിപ്പിച്ചു

അയൽവാസിയെ പ്രണയിച്ചു വിവാഹം കഴിച്ചു; വരന്‍റെ വീട് വധുവിന്‍റെ ബന്ധു തീവെച്ച് നശിപ്പിച്ചു

വീടിനുള്ളിൽ ഗ്യാസ് സിലണ്ടറുകൾ തുറന്നു വിടുകയും സർട്ടിഫിക്കറ്റുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  കൊല്ലം: അയൽവാസികൾ പ്രണയിച്ചു വിവാഹം കഴിച്ചതിനെ തുടർന്ന് വരന്‍റെ വീട് വധുവിന്‍റെ ബന്ധു തീവെച്ച് നശിപ്പിച്ചു. കൊട്ടാരക്കര മൈലത്താണ് സംഭാവം. മൈലം പള്ളിക്കൽ ചരുവിള പുത്തൻവീട്ടിൽ‍ റജീനയുടെ മൂന്ന് മുറികളുള്ള ഷീറ്റിട്ട ചെറിയ വീടിനാണ് ഇയാൾ തീയിട്ടത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ സംഭവം. സംഭവത്തിൽ പളളിക്കൽ കിഴക്ക് പ്ലാവിള വീട്ടിൽ ജി ശ്രീകുമാർ (33) ആണ് പിടിയിലായത്.

  പ്രണയവിവാഹത്തെ തുടർന്നുള്ള വൈരാഗ്യത്തിലാണ് യുവതിയുടെ ബന്ധു ശ്രീകുമാർ വീടിന് തീയിട്ടത്. വീടിനുള്ളിൽ ഗ്യാസ് സിലണ്ടറുകൾ തുറന്നു വിടുകയും സർട്ടിഫിക്കറ്റുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു. ഫയർ ഫോഴ്‌സും നാട്ടുകാരും എത്തിയാണ് തീയണച്ചത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ ആളപായമില്ല. കൊട്ടാരക്കര പൊലീസ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു.

  കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽ തീ ആളിക്കത്തിയത്. അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും വീട്ടിലെ കട്ടിലും ടിവിയും ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റുകളും രേഖകളും കത്തി നശിച്ചു. പ്രദേശവാസികൾ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തുകയും തീ അണയ്ക്കുകയുമായിരുന്നു.

  റജീനയുടെ മകൻ കഴിഞ്ഞ ദിവസമാണ് ശ്രീകുമാറിന്റെ ബന്ധുവായ യുവതിയെ വിവാഹം കഴി‍ച്ചത്. വിവാഹത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് ശ്രീകുമാർ രണ്ടു തവണ യുവാവിനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

  'പിറന്നാള്‍ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കി'; കൊലപാതകത്തിൽ കലാശിച്ച പ്രണയം

  വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവിനെ പിറന്നാള്‍ ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കിയ ശേഷം യുവതി കുത്തിക്കൊന്നു. കന്യാകുമാരി ജില്ലയിലെ ആരൽവായ്മൊഴിയിലാണ് സംഭവം നടന്നത്. നാഗർകോവിൽ, വടശ്ശേരി സ്വദേശി രതീഷ് കുമാറും മണവാളകുറിച്ചി സ്വദേശി ഷീബയും പ്രണയത്തിലായിരുന്നു.

  ഇഎസ്ഐ ആശുപത്രിയിലെ ജീവനക്കാരനായ രതീഷ് കുമാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഷീബയുമായി പ്രണയത്തിലായി. 2009 ല്‍ വിവാഹിതയായ ഷീബയ്ക്ക് രണ്ട് കുട്ടികളുണ്ട്. 2017ല്‍ രതീഷ് ഷിബയെ ശല്യം ചെയ്യുന്നെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് ഷീബ രതീഷിനെ പുറത്തിറക്കി.

  ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തിയാല്‍ ഷീബയെ വിവാഹം ചെയ്യാമെന്ന് രതീഷ് പറഞ്ഞിരുന്നു. ഇത് പ്രകാരം 2019 ല്‍ ഷീബയും ഭര്‍ത്താവും വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ രതീഷ് മറ്റൊരു യുവതിയെ വിവാഹം ചെയ്തതോടെ യുവാവും ഷീബയും തമ്മില്‍ പ്രശ്നങ്ങളുണ്ടായി. ഇതിന് ശേഷം രതീഷ് ഷീബയോട് സംസാരിക്കാന്‍ പോലും തയാറായില്ല.

  ഇതൊടെ രതീഷിനോടുള്ള പ്രണയം പ്രതികാരത്തിലേക്ക് മാറി.. ബുധനാഴ്ച തന്‍റെ ജന്മദിനമാണെന്നും ഉച്ചഭക്ഷണം താന്‍ കൊണ്ടുവരാമെന്നും ഷീബ രതീഷിനെ അറിയിച്ചു. തുടര്‍ന്ന് രതീഷ് ജോലിചെയ്യുന്ന ഇഎസ്ഐ ആശുപത്രിയിലെത്തിയ ഷീബ ഉറക്ക ഗുളിക കലര്‍ത്തിയ ചോറ് രതീഷിന് നല്‍കി. തുടര്‍ന്ന് അബോധാവസ്ഥയിലായ രതീഷിനെ കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയായിരുന്നു.രതീഷ് കുമാറിന്റെ ദേഹത്ത് മുപ്പത് കുത്തുകളേറ്റിരുന്നതായി പോലീസ് പറഞ്ഞു.

  Also Read- പബ്ജി കളിച്ചു പരിചയപ്പെട്ട തമിഴ്നാട്ടുകാരനൊപ്പം 3 കുട്ടികളെ ഉപേക്ഷിച്ചു പോയ മലപ്പുറം സ്വദേശിനി അറസ്റ്റിൽ

  മരണം ഉറപ്പുവരുത്തിയ ശേഷം പോലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ പോലീസ് മൃതദേഹം ഇൻക്വസ്റ്റിനായി ആശാരിപ്പളളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം വടശ്ശേരി പോലീസ് റിമാൻഡ് ചെയ്തു.
  Published by:Anuraj GR
  First published: