• HOME
  • »
  • NEWS
  • »
  • crime
  • »
  • Maoist | പുതുപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം; തെരച്ചിൽ നടത്തിയിട്ടും പൊലീസിന് കണ്ടെത്താനായില്ല

Maoist | പുതുപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം; തെരച്ചിൽ നടത്തിയിട്ടും പൊലീസിന് കണ്ടെത്താനായില്ല

കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു

maoist

maoist

  • Share this:
    കോഴിക്കോട്: പുതുപ്പാടി മട്ടിക്കുന്നില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. മട്ടിക്കുന്ന് ബസ്‌റ്റോപ്പിലും പരിസരത്തെ കടകളിലും പോസ്റ്ററുകളും നോട്ടീസും പതിച്ചാണ് മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ചത്. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നു. പ്രധാനമായും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയാണ് നോട്ടീസുകള്‍. ബി ജെ പി, സി പി എം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും വിമര്‍ശനമുണ്ട്.

    ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. താമരശ്ശേരി പോലീസും പ്രത്യേക പൊലീസ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വനത്തിനുള്ളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മാവോയിസ്റ്റുകൾ കടയിലും മറ്റും പതിച്ച പോസ്റ്ററുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

    പലപ്പോഴായി സായുധരായ മാവോയിസ്റ്റുകള്‍ മട്ടിക്കുന്ന് അങ്ങാടിയില്‍ എത്തിയിരുന്നു. അങ്ങാടിയില്‍ ഒരിക്കല്‍ കവലപ്രസംഗം നടത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.

    Fire Force | പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം; അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി

    പോപ്പുലര്‍ ഫ്രണ്ട് (Popular Front) പ്രവര്‍ത്തകര്‍ക്ക് ഫയര്‍ഫോഴ്‌സ് (Fire Force)  പരിശീലനം നല്‍കിയ സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തപ്പോൾ മൂന്ന് പേരെ സ്ഥലംമാറ്റുകയാണുണ്ടായത്. എറണാകുളം റീജണൽ ഫയർ ഓഫീസർ കെ കെ ഷൈജുവിനെയും ജില്ലാ ഫയർ ഓഫീസർ ജെ എസ് ജോഗി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പരിശീലനം നൽകിയ മൂന്ന് ഫയർമാന്മാരെ സ്ഥലംമാറ്റി. ഇവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഫയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഫയര്‍ ഫോഴ്‌സ് മേധാവിയുടെ ശുപാര്‍ശ ചെയ്തിരുന്നു.

    ഫയർമാന്മാർക്കെതിരെ നടപടി പാടില്ലെന്നുള്ള കേരള ഫയർ സർവീസ് അസോസിയേഷന്റെ ആവശ്യം തള്ളുന്നതായി ഈ നടപടി. മേല്‍ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിച്ചാണ് മൂന്ന് ഫയര്‍മന്മാര്‍ പരിശീലനം നല്‍കിയതെന്നും ആയതിനാൽ ഇവര്‍ക്കെതിരെ നടപടി പാടില്ലെന്നുമായിരുന്നു അസോസിയേഷൻ ആവശ്യപ്പെട്ടത്.

    Also Read-Fire Force | മത രാഷ്ട്രീയ സംഘടനകള്‍ക്ക് അഗ്‌നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കേണ്ട; ഫയര്‍ഫോഴ്‌സ് മേധാവി

    അതേസമയം മത രാഷ്ട്രീയ സംഘടനകള്‍ക്ക് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കേണ്ടന്ന് ഫയര്‍ ഫോഴ്സ് മേധാവി ബി സന്ധ്യ സര്‍ക്കുലര്‍ പുറത്തിറക്കി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് വിവാദമായ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

    ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആലുവ തോട്ടയ്ക്കാട് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഗ്‌നിശമന സേന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനമെന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് അഗ്നിശമനസേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടിരുന്നു.
    Published by:Anuraj GR
    First published: