• HOME
 • »
 • NEWS
 • »
 • crime
 • »
 • നൂറോളം പേരെ അതിക്രൂരമായി കൊന്നുതള്ളി; 23 കേസുകളിൽ ശിക്ഷ; സീരീയൽ കില്ലർ മരിയ

നൂറോളം പേരെ അതിക്രൂരമായി കൊന്നുതള്ളി; 23 കേസുകളിൽ ശിക്ഷ; സീരീയൽ കില്ലർ മരിയ

ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ആഴ്‌സനിക് വിഷം ഉപയോഗിച്ചാണ് കൂടുതൽ കൊലപാതകങ്ങളും മരിയ നടത്തിയത്

Image: wikipedia

Image: wikipedia

 • Share this:

  ലോകത്തെ നടുക്കിയ സീരിയൽ കൊലയാളികളുടെ നിരയിൽ മുൻപന്തിയിലാണ് മരിയ സ്വാൻബെർഗിന്റെ സ്ഥാനം. ചോര തണുപ്പിക്കുന്ന കൊലപാതകങ്ങളാണ് മരിയയുടെ കുറ്റച്ചാർത്തിൽ ഉള്ളത്. 1883ൽ ആണ് നെതർലന്റിലെ ഈ കൊലപാതക പരമ്പരകൾ പുറംലോകം അറിയുന്നത്. ഡച്ചു നഗരമായ ലയിടനിൽ ഒരു പ്രദേശത്തു തന്നെ തുടർച്ചയായി ആളുകൾ മരണപെട്ടു തുടങ്ങിയപ്പോൾ പ്രദേശത്തെ ആശുപത്രിയിലെ ഡോക്ടർ ആയ വിജാദ് റോഗേഴ്സിന് തോന്നിയ സംശയമാണ് മരിയയുടെ കൊടുംക്രൂരതകൾ പുറത്തെത്തിച്ചത്.

  പോലീസ് അന്വേഷണം താമസിയാതെ 44 കാരിയായ മരിയയിൽ എത്തി. അയൽക്കാർക്കെല്ലാം ഒരുപോലെ പ്രിയങ്കരിയായ മരിയ ചുരുങ്ങിയ കാലയളവിനുള്ളിൽ കൊലപ്പെടുത്തിയത് 23 പേരെയാണ്. ഈ കണക്ക് പോലീസിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ യഥാർത്ഥത്തിൽ നൂറിലധികം പേരെ മരിയ കൊന്നിട്ടുണ്ടാകാമെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ആഴ്‌സനിക് വിഷം ഉപയോഗിച്ചാണ് കൂടുതൽ കൊലപാതകങ്ങളും മരിയ നടത്തിയത്.

  Also Read- കോഴിക്കോട് 12കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; മുൻപ് കുട്ടിയെ പീഡിപ്പിച്ച യുവാവിനും പിടിവീണു

  ചരിത്രത്തിലെ ഏറ്റവും ക്രൂരയായ കൊലയാളിയായി കരുതുന്ന മരിയ സ്വാൻബെർഗിന്റെ ജീവിതം പ്രശസ്ത ചരിത്രകാരൻ സ്റ്റെഫാൻ ഗ്ലാസ്‌ബെർഗെൻ ‘ഗൂയി മൈ’ അഥവാ ‘ഗുഡ് മി: ബയോഗ്രഫി ഓഫ് എ സീരിയൽ ഫീമെയിൽ കില്ലർ’ എന്ന പേരിൽ പുസ്തകമായി എഴുതിയിട്ടുണ്ട് . 2019ലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

  കടുത്ത ദാരിദ്ര്യത്തിൽ ആയിരുന്നു മരിയയുടെ കുട്ടിക്കാലം. പിതാവിന് കൃത്യമായ ജോലിയില്ലാത്തതിനാൽ മരിയ ഉൾപ്പെടുന്ന 11 അംഗ കുടുംബം കൊടുംപട്ടിണിയിൽ ആയിരുന്നു. ഇത്തരം സാഹചര്യങ്ങൾ മരിയയെ ക്രൂരമായ മനസിന് ഉടമയാക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ടെന്നു സ്റ്റെഫന്റെ പുസ്തകത്തിൽ പറയുന്നു. വീട്ടിനുള്ളിൽ വർഷങ്ങളോളം അടച്ചിട്ട ജീവിതം ഒരു പ്രത്യേകതരം മനസ്സിനുടമയായി മരിയയെ മാറ്റി. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികൾ ഉണ്ടായെങ്കിലും അവർ മരണപെട്ടു. മരിയ കുട്ടികളെ കൊലപ്പെടുത്തിയതാണോ എന്നതിന് തെളിവ് ലഭിച്ചിട്ടില്ല.

  ആദ്യമൊക്കെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആണ് കൊലപാതകങ്ങൾ നടത്തിയതെങ്കിലും പിന്നീട് അത് ഒരു ഹരമായി മാറി. മരിയയിൽ നിന്ന് കടം വാങ്ങിയിരുന്ന ആളുകളെയാണ് ആദ്യം കൊന്നിരുന്നത്. ലക്ഷ്യം ഇരകൾക്ക് ലഭിക്കുന്ന ശവസംസ്കാര ഇൻഷുറൻസ് ആയിരുന്നു. സംസ്ക്കാര ചടങ്ങിനായി കുടുംബക്കാർക്ക് മാത്രമല്ല ആർക്കും പണം മുടക്കാം. ഈ ഇൻഷുറൻസ് തുക പിന്നീട് ക്ലെയിം ചെയ്യാനും സാധിക്കുമായിരുന്നു. ആ സമയത്ത്, ഒരാൾക്ക് ഒന്നിലധികം ശവസംസ്കാര ഇൻഷുറൻസ് ലഭിച്ചിരുന്നു. ആദ്യത്തെ ഇൻഷുറൻസ് തുക ശവസംസ്കാരച്ചെലവുകൾക്കായി ഉപയോഗിക്കും, രണ്ടാമത്തെ അല്ലെങ്കിൽ മൂന്നാമത്തെ ഇൻഷുറൻസിൽ നിന്നുള്ള പേയ്‌മെന്റുകൾ കുടുംബത്തിനുള്ള സാമ്പത്തിക സഹായമായി ഉപയോഗിക്കാം. ഇതാണ് മരിയ തട്ടിയെടുത്തിരുന്നത്.

  Also Read- ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 14കാരിയുമായി കടന്നു; കെഎസ്ആർടിസി ജീവനക്കാരനായ 55കാരൻ അറസ്റ്റില്‍

  കൊലപാതകങ്ങൾ ഹരമായി മാറിയതോടെ സമീപത്തെ വീട്ടിൽ മരിയയെ നോക്കാൻ ഏല്പിച്ച രണ്ട് പെൺകുഞ്ഞുങ്ങളെ പോലും വിഷം കൊടുത്തു കൊലപ്പെടുത്തി. പിന്നാലെ അവരുടെ ബന്ധുവിനെയും. കൊലപാതകത്തിനായി മരിയ ഉപയോഗിച്ചിരുന്ന കൊടും വിഷമായ ആഴ്‌സനിക് ശരീരത്തിലെ മുഴുവൻ അവയവങ്ങളുടെയും പ്രവർത്തനം തകരാറിൽ ആക്കും. മരിയയുടെ അറസ്റ്റോടെ നെതർലന്റിൽ വധശിക്ഷ പുനഃസ്ഥാപിക്കണം എന്ന ആവശ്യം ശക്തമായി. ജീവപര്യന്തം ശിക്ഷയാണ് നെതർലാൻഡ് കോടതി മരിയക്ക് വിധിച്ചത്. 20 വർഷം ജയിലിൽ കഴിഞ്ഞ ശേഷം 1915ൽ മരിയ ജയിലിൽ വച്ചു തന്നെ മരണപെട്ടു.

  ഗൂയി മൈ എന്ന പുസ്തകത്തിൽ സ്‌റ്റെഫൻ ഗ്ലാൻസ്ബെർഗ് പറയുന്ന മറ്റൊരു പ്രസക്തമായ കാര്യം ഇത്രയും പേർ ഒരേ പ്രദേശത്തു മരണപെട്ടിട്ടും എന്തുകൊണ്ട് ഭരണകൂടം അറിയാൻ വൈകി എന്നതാണ്. കടുത്ത സാമൂഹ്യ അനീതികൾ നിലനിന്നിരുന്ന അക്കാലത്തു സാധാരണക്കാർക്ക് ആശുപത്രി സേവനങ്ങൾ അന്യമായിരുന്നു. അവർക്ക് താങ്ങാവുന്നതിലും അധികം ആയിരുന്നു ആശുപത്രി ചെലവ്. പലരും വേദന സഹിച്ചു വീട്ടിനുള്ളിൽ തന്നെ മരണപെട്ടു. മരിയയുടെ ക്രൂരതയിലൂടെ അന്നത്തെ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തിന്റെ യാഥാർഥ്യം കൂടിയാണ് നാം കാണേണ്ടതെന്നു സ്റ്റെഫൻ പുസ്തകത്തിൽ പറയുന്നു.

  Published by:Rajesh V
  First published: