വിദ്യാഭ്യാസത്തിനും തൊഴിലിനുമായി മലയാളി യുവാക്കൾ ഏറെ ആശ്രയിക്കുന്നിടമാണ് മംഗളൂരു. എന്നാൽ ലഹരിയുടെ പല തരത്തിലുള്ള വിനിമയത്തിൽ മലയാളികൾ പങ്കാളികളാവുന്ന വാർത്തയാണ് പലപ്പോഴും പുറത്തുവരുന്നത്. ഇതാ ഇപ്പോൾ വീണ്ടും അത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നു. കഞ്ചാവ് വില്പന നടത്തിയതിന്റെ പേരിൽ 12 കോളേജ് വിദ്യാർത്ഥികളാണ് മംഗളൂരുവിൽ അറസ്റ്റിലായിരിക്കുന്നത്. കോളേജിൽ കഞ്ചാവ് വിൽക്കുന്നുവെന്ന് കിട്ടിയ രഹസ്യവിവരത്തേ തുടർന്ന്
പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ഉണ്ടായത്. സ്വകാര്യ കോളേജിൽ പഠിക്കുന്നവരാണിവർ. വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാംഗ്ലൂർ അടക്കമുള്ള പുറംനാടുകളിലേക്ക് പഠനത്തിനായി മക്കളെ അയക്കുന്ന രക്ഷിതാക്കളെ ആശങ്കയിലാക്കുന്ന ഇത്തരം വാർത്തകൾക്ക് പരിഹാരം കണ്ടെത്തേണ്ടത് വിദ്യാഭാസ വ്യവസ്ഥയുടേയും സർക്കാരിന്റെയും ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ കേരളം വിട്ട് പുറം നാടുകളിലേക്ക് പോകുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പല അപചയങ്ങളേയും തുറന്നു കാട്ടും.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.