കേരള സർവകലാശാലയിലും മാർക്ക് തട്ടിപ്പ്: രേഖകൾ പുറത്ത്; തിരുത്തിയത് മോഡറേഷൻ മാർക്കുകൾ

2016- ജൂൺ മുതൽ 2019 ജനുവരി വരെയുള്ള 16 പരീക്ഷകളിലെ മാർക്കുകളാണ് തിരുത്തിയത്.

news18-malayalam
Updated: November 15, 2019, 6:14 PM IST
കേരള സർവകലാശാലയിലും മാർക്ക് തട്ടിപ്പ്: രേഖകൾ പുറത്ത്; തിരുത്തിയത് മോഡറേഷൻ മാർക്കുകൾ
News18
  • Share this:
തിരുവനന്തപുരം: കേരള സർവകലാശാലയിൽ രേഖകൾ തിരുത്തി മാർക്ക് തട്ടിപ്പ് നടത്തിയതിന്റെ തെളിവുകൾ പുറത്ത്. 2016- ജൂൺ മുതൽ 2019 ജനുവരി വരെയുള്ള 16 പരീക്ഷകളിലെ മാർക്കുകളാണ് തിരുത്തിയത്. മൂല്യ നിർണയത്തിന് മുമ്പ് സർവകലാശാല പാസ് ബോർഡ് തീരുമാനിച്ച മോഡറേഷൻ മാർക്ക് അനധികൃതമായി കൂട്ടി നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

സർവകലാശാലയുടെ സെർവറിൽ കയറി മോഡറേഷൻ മാർക്ക് തിരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ഐ ഡി നമ്പരിന്റെ ഉടമയായ ഡെപ്യൂട്ടി രജിസ്ട്രാർ എ ആർ രേണുകയെ കഴിഞ്ഞ ദിവസം സ്പെൻഡ് ചെയ്തു. എന്നാൽ ഈ ഉദ്യോഗസ്ഥ 2018 നവംബറിൽ സ്ഥലംമാറി പോയതിന് ശേഷവും തട്ടിപ്പ് നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകളും പുറത്തുവന്നു.

സർവകലാശാലയിലെ ചില ഉദ്യോഗസ്ഥരാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. ബി എസ് സി ഫിസിക്സ്, കെമസ്ട്രി, ബി കോം, ബി ബി എ ഉൾപ്പെടെയുള്ള പരീക്ഷകളുടെ മാർക്കുകളാണ് തിരുത്തിയത്.

ഇതിനിടെ ഗുരുതരമായ വീഴ്ച മറച്ചു വയ്ക്കാൻ സർവകലാശാല തലത്തിൽ നീക്കം നടക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.   സംഭവത്തിൽ സർവകലാശാലയ്ക്ക് പുറത്ത് അന്വേഷണം വേണമെന്ന് കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗങ്ങളായ ജ്യോതികുമാർ ചാമക്കാലയും ആർ എസ് ശശികുമാറും ആവശ്യപ്പെട്ടു.

Also Read മാർക്ക് ദാന വിവാദം: ജലീലിനെ പുറത്താക്കണമെന്ന് ആവശ്യം; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

First published: November 15, 2019, 6:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading