• HOME
  • »
  • NEWS
  • »
  • crime
  • »
  • CPM ലോക്കൽ കമ്മറ്റി അംഗത്തിന്റെ മകന്റെ വിവാഹ തട്ടിപ്പ്;  കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുക്കാതെ പൊലീസ്

CPM ലോക്കൽ കമ്മറ്റി അംഗത്തിന്റെ മകന്റെ വിവാഹ തട്ടിപ്പ്;  കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുക്കാതെ പൊലീസ്

പൊലീസിനും സിപിഎമ്മിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി  പെൺകുട്ടി

  • Last Updated :
  • Share this:
കോട്ടയം മീനടത്തുനിന്നുമാണ് സിപിഎം (CPM)  നേതാവിന്റെ മകൻ പെൺകുട്ടിയെ വിവാഹ തട്ടിപ്പിനിരയായ വിവരം പുറത്തുവരുന്നത്. ന്യൂസ്18 കേരളത്തോടാണ് ക്രൂരമായ തട്ടിപ്പ് വിവരം മീനടം സ്വദേശിനിയായ പെൺകുട്ടി വെളിപ്പെടുത്തിയത്.  2020 ഡിസംബർ 27 ന് ആയിരുന്നു  സുമേഷ് പെൺകുട്ടിയെ വിവാഹം കഴിച്ചത്.  മീനടം ട്രിനിറ്റി സെന്ററിൽ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ മൂന്നുമാസത്തിനുശേഷം പെൺകുട്ടിയുമായി അകലം പാലിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വടവാതൂരിൽ മറ്റൊരു പെൺകുട്ടിയുമായി സുമേഷ് രവീന്ദ്രൻ ജീവിക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്.

കോട്ടയം മീനടം ലോക്കൽ കമ്മിറ്റി അംഗം മേരി രവീന്ദ്രന്റെ മകനാണ് സുമേഷ് രവീന്ദ്രൻ.  വിവാഹത്തട്ടിപ്പ് പുറത്തറിഞ്ഞതോടെ പാർട്ടിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം രംഗത്തുവന്നു. തുടർന്ന് പാർട്ടി നേതാക്കൾ എത്തി പ്രാദേശികമായി ഇരു വിഭാഗങ്ങളേയും വിളിച്ച് ചർച്ച നടത്തി. പെൺകുട്ടിയിൽ നിന്നും വാങ്ങിയെടുത്ത സ്വർണാഭരണം അടക്കം മടക്കി നൽകാമെന്ന് സുമേഷും അമ്മ മേരിയും മറുപടി നൽകി. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല എന്ന് ബന്ധുക്കൾ ന്യൂസ് 18 നോട് പറഞ്ഞു.

2022 ഫെബ്രുവരിയിലാണ് സുമേഷിന്റെ വിവാഹത്തട്ടിപ്പ് കുടുംബത്തിന് ബോധ്യമായത്. സുമേഷുമായുള്ള ഫോട്ടോ മറ്റൊരു പെൺകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. കുടുംബാംഗങ്ങളിൽ ഒരാൾ ഇത് കണ്ടെത്തുകയായിരുന്നു. തുടർന്ന് പരാതിക്കാരിയായ പെൺകുട്ടിയെ നേരിൽ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചു. ഇതിനുപിന്നാലെ പെൺകുട്ടിയുടെ കുടുംബം നടത്തിയ അന്വേഷണത്തിലാണ് വടവാതൂരിൽ ഒരു വീട് എടുത്ത് സുമേഷ് മറ്റൊരു പെൺകുട്ടിക്കൊപ്പം താമസിക്കുന്നത് കണ്ടെത്തിയത്.

സംഭവം പുറത്തുവന്നതോടെ ആദ്യം മണർകാട് പൊലീസിനും പിന്നീട് പാമ്പാടി പൊലീസിനും പെൺകുട്ടിയും കുടുംബവും പരാതി നൽകി. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ആദ്യം പൊലീസ് തയ്യാറായില്ല. പിന്നീട് കോടതിയെ സമീപിച്ചതാണ് കേസ് അന്വേഷണത്തിനുള്ള അനുമതി കുടുംബം നേടിയെടുത്തത്. ഏപ്രിൽ മാസത്തിൽ സുമേഷിനെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു എങ്കിലും പൊലീസ് പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല.

Also Read- Anitha Pullayil| അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ പ്രവേശിച്ചത് വീഴ്ച; നാലു ജീവനക്കാരെ സഭാ ടിവിയിൽ നിന്ന് നീക്കി

പൊലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ അനാസ്ഥയാണ് ഉണ്ടായതെന്ന് തട്ടിപ്പിന് ഇരയായ പെൺകുട്ടി ന്യൂസ് 18 നോട് പറഞ്ഞു. സുമേഷിനെ വീട് എവിടെ എന്ന് ചോദിച്ചു കൊണ്ട് രണ്ടാഴ്ച മുൻ പൊലീസ് ഉദ്യോഗസ്ഥർ വിളിച്ചിരുന്നു. ഇതിന് പിന്നാലെ സുമേഷിനെ വീട്ടിൽ പോയി തിരക്കി എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷേ വീട്ടിൽ കണ്ടെത്താൻ കഴിയാതെ വന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സാധ്യമായില്ല എന്നും പൊലീസ് പെൺകുട്ടിയോട് പറഞ്ഞു.

എല്ലാദിവസവും ഫേസ്ബുക്കിൽ വിവിധതരം രാഷ്ട്രീയ പോസ്റ്റുകൾ ഷെയർ ചെയ്യുന്ന സുമേഷിനെ കണ്ടെത്താനാകാത്ത പൊലീസ് നടപടിയെ ഇതോടെ സംശയത്തോടെയാണ് പെൺകുട്ടിയുടെ കുടുംബം കാണുന്നത്.  പാർട്ടി നേതാവായ മേരി രണ്ടാം പ്രതിയായ കേസിൽ തുടർ നടപടി എടുക്കാത്തത്  പാർട്ടിയുടെ ഇടപെടൽ കൊണ്ടാണോ എന്ന് സംശയിക്കുന്നതായും  പെൺകുട്ടിയുടെ കുടുംബം വെളിപ്പെടുത്തി. ഏതായാലും പാർട്ടി പ്രശ്നം പരിഹരിയ്ക്കാൻ ഇടപെടുക മാത്രമാണ് ചെയ്തതെന്ന് സിപിഎം പ്രാദേശിക നേതാക്കൾ പറഞ്ഞു. പൊലീസ് കേസ് അന്വേഷിക്കാതെ ഇരിക്കുന്നത് സിപിഎം സമ്മർദ്ദത്തിന്റെ ഭാഗം അല്ല എന്നും നേതാക്കൾ വ്യക്തമാക്കി.
Published by:Rajesh V
First published: