മാവേലിക്കര ഇരട്ടക്കൊലപാതകം: പ്രതിക്ക് വധശിക്ഷ
2018 ഏപ്രിൽ 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബിജുവിന്റെ ഭാര്യ ശശികലയോട് സുധീഷ് പലതവണ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നു. ഇത് ബിജുവും സുധീഷുമായുള്ള തർക്കങ്ങളിലേക്ക് എത്തിച്ചു

Mavelikkara murder
- News18
- Last Updated: December 4, 2019, 12:03 PM IST IST
ആലപ്പുഴ: മാവേലിക്കര പല്ലാരിമംഗലത്തു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി സുധീഷിന് വധശിക്ഷ. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ് .പല്ലാരി മംഗലം ദേവ് ഭവനത്തിൽ ബിജു (42) ഭാര്യ ശശികല (35) എന്നിവരെ അയൽവാസിയായ പോന്നശ്ശേരി കിഴക്കേതിൽ തിരുവമ്പാടി വീട്ടിൽ സുധീഷ് കമ്പി വടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരെയും കമ്പിവടികൊണ്ട് കൊണ്ട് അടിച്ചു താഴെ വീഴ്ത്തിയശേഷം ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
2018 ഏപ്രിൽ 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബിജുവിന്റെ ഭാര്യ ശശികലയോട് പലതവണ സുധീഷ് അപമര്യാദയായി പെരുമാറാൻ ശ്രമിക്കുകയും ഇത് ബിജുവും സുധീഷുമായുള്ള തർക്കങ്ങളിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക് നയിച്ചത്. സംഭവദിവസം ബിജുവിനെയും മകനെയും സുധീഷ് അസഭ്യം പറഞ്ഞിരുന്നു, ഇത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
Also Read-ശാന്തൻപാറ റിജോഷ് വധം: മുംബൈ ജയിലിലുള്ള ലിജിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേരള പൊലീസ്
വാക് തർക്കത്തിനിടെ സുധീഷ് കമ്പി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബിജുവിന്റെ ഭാര്യ ശശികലയെയും ഇയാൾ ആക്രമിച്ചു.
അടി കൊണ്ടു നിലത്തു വീണ ഇരുവരെയും ഇഷ്ടിക കൊണ്ട് പലതവണ തലയ്ക്കടിച്ചു. ആക്രമണം കണ്ട് ഭയന്ന് ബിജുവിന്റെ മകൻ അടുത്ത വീട്ടിലേക്കോടി രക്ഷപെട്ടു. ഇവരുടെ മകൾക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. എന്നാൽ കുട്ടിയും ഓടിരക്ഷപെടുകയായിരുന്നു.
അയല്‍വാസികളെത്തിയപ്പോള്‍ അടിയേറ്റ് രക്തത്തില്‍ കുതിർന്നു കിടക്കുന്ന ദമ്പതികളെയാണ് ആണ് കണ്ടത്. ശശികല സംഭവ സ്ഥലത്തുവെച്ചും ബിജു കായംകുളം സർക്കാർ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരണപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ സുധീഷാണ് ആക്രമിച്ചതെന്ന് ബിജു സഹോദരനോട് പറഞ്ഞിരുന്നു.

Loading...
Loading...