• HOME
  • »
  • NEWS
  • »
  • crime
  • »
  • 'ഹാഷിഷ് ചോക്ലേറ്റ്' നിര്‍മിച്ചു വിറ്റ MBA വിദ്യാര്‍ഥി പിടിയില്‍

'ഹാഷിഷ് ചോക്ലേറ്റ്' നിര്‍മിച്ചു വിറ്റ MBA വിദ്യാര്‍ഥി പിടിയില്‍

സമ്പന്ന കുടുംബത്തിലെ അംഗമായ റിഷി കോളേജ് പഠനകാലത്താണ് ലഹരി ഉപയോഗം തുടങ്ങിയത്.

  • Share this:
ഹാഷിഷ് ഓയില്‍ കലര്‍ത്തിയ ചോക്ലേറ്റ് നിര്‍മ്മിച്ച് വില്‍ക്കുന്ന എംബിഎ വിദ്യാര്‍ഥി ഹൈദരാബാദില്‍ അറസ്റ്റില്‍. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയുചടെ മകനും യു.എസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുമായ റിഷി സജ്ഞയ് മെഹ്ത (22) ആണ് അറസ്റ്റിലായത്. 48 ചോക്ലേറ്റ് ബാറുകളും 40 ഗ്രാം ഹാഷിഷ് ഓയിലും ചോക്ലേറ്റ് നിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

സമ്പന്ന കുടുംബത്തിലെ അംഗമായ റിഷി കോളേജ് പഠനകാലത്താണ് ലഹരി ഉപയോഗം തുടങ്ങിയത്. തുടര്‍ന്ന് കഞ്ചാവിനും ഹാഷിഷിനും അടിമയായ യുവാവ് പിന്നീട് ആഡംബര ജീവിതം നയിക്കാനായി ലഹരിമരുന്ന് വില്പനയിലേക്ക് തിരിഞ്ഞു. ആദ്യം ഇ-സിഗരറ്റ് വില്പന നടത്തിയിരുന്ന പ്രതി, അടുത്തിടെയാണ് ഹാഷിഷ് ഓയില്‍ കലര്‍ത്തിയ ചോക്ലേറ്റുകള്‍ നിര്‍മിച്ച് വില്‍ക്കാന്‍ തുടങ്ങിയതെന്നും പോലീസ് പറഞ്ഞു.

Also Read-പൊലീസ് ചമഞ്ഞ് പെൺകുട്ടികളെ പീഡിപ്പിച്ച കൊലക്കേസ് പ്രതി പിടിയിൽ; മുറി നൽകിയ ലോഡ്ജുടമയും കസ്റ്റഡിയിൽ

വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രത്യേക കോഡ് ഉപയോഗിച്ചായിരുന്നു ഹാഷിഷ് ചോക്ലേറ്റിന്റെ വില്പന നടത്തിയിരുന്നത്. 18-നും 22 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പ്രധാന ആവശ്യക്കാര്‍. ഇവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നു. ഓര്‍ഡര്‍ സ്വീകരിച്ചാല്‍ ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയാണ് പ്രതി പണം സ്വീകരിച്ചിരുന്നത്.





പിന്നീട് യൂബര്‍, റാപ്പിഡോ അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സികള്‍ ഉപയോഗിച്ചാണ് ചോക്ലേറ്റുകള്‍ കൈമാറാനായി ഇയാള്‍ യാത്രചെയ്തിരുന്നത്. ഇത്തരം ചോക്ലേറ്റുകള്‍ കഴിച്ചാല്‍ ആറുമുതല്‍ ഏഴുമണിക്കൂര്‍ വരെ ലഹരിനിലനില്‍ക്കുമെന്നും 2000 രൂപ മുതല്‍ 6000 രൂപ വരെ ഈടാക്കിയാണ് പ്രതി ചോക്ലേറ്റുകള്‍ വില്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.ഇടനിലക്കാര്‍ വഴി വിശാഖപട്ടണം സ്വദേശിയായ രാമറാവുവില്‍നിന്നാണ് ഹാഷിഷ് ഓയില്‍ വാങ്ങിയിരുന്നതെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Published by:Arun krishna
First published: