വാടകവീട്ടില്‍ താമസിക്കുന്ന യുവതിയെ വീടിന് സമീപം ഒളിച്ചുനിന്ന കമറുദ്ദീന് ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിയിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
വയനാട്: എംബിബിഎസ് വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആക്രമണം. സംഭവത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി കമറൂദ്ദീനെ പൊലീസ് പിടികൂടി. യുവതി മപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തു.
നിയമപരമായി ഇരുവരും പിരിഞ്ഞുകഴിയുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം ആഴ്ചയില്‍ ഒരു ദിവസം കുട്ടിയെ കാണാന്‍ പ്രതിയ്ക്ക് അനുമതി ഉണ്ടായിരുന്നു. എന്നാല്‍ വിദേശത്തെ ബന്ധുക്കളുടെ അടുത്തേക്ക് കുട്ടിയെ അയക്കാന്‍ യുവതി തീരുമാനക്കുകയായിരുന്നു.
കുട്ടിയെ വിദേശത്തേക്ക് അയക്കുന്നതില്‍ പ്രകോപിതനായ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. വാടകവീട്ടില്‍ താമസിക്കുന്ന യുവതിയെ വീടിന് സമീപം ഒളിച്ചുനിന്ന കമറുദ്ദീന് ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിയിക്കുകയായിരുന്നു.
Arrest | പാലക്കാട് പതിമൂന്നുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന് അറസ്റ്റില്‍
പാലക്കാട്: മണ്ണാര്‍ക്കാട് പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന് അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സഹോദരന് തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പതിനാറ് വയസ്സുകാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.രണ്ടു മാസം മുന്‍പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ ആക്രി പെറുക്കാന്‍ വന്ന വ്യക്തി പീഡിപ്പിച്ചതാണെന്ന മൊഴിയാണ് പെണ്‍കുട്ടി ആദ്യം നല്‍കിയത്. തുടക്കത്തില്‍ തന്നെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്ന് സഹോദരനെ അറസ്റ്റു ചെയ്യുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.