• HOME
 • »
 • NEWS
 • »
 • crime
 • »
 • Drug Seized | തിരുവനന്തപുരത്തെ ഫ്ളാറ്റില്‍നിന്ന് MDMAയും ഹാഷിഷ്ഓയിലും പിടിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

Drug Seized | തിരുവനന്തപുരത്തെ ഫ്ളാറ്റില്‍നിന്ന് MDMAയും ഹാഷിഷ്ഓയിലും പിടിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

നെതര്‍ലന്‍ഡില്‍നിന്നുള്ള പാഴ്‌സലിലാണ് ലഹരി കടത്തിയതെന്ന് എക്‌സൈസ് പറഞ്ഞു

 • Share this:
  തിരുവനന്തപുരം: കഴക്കൂട്ടത്ത് ഫ്‌ളാറ്റില്‍നിന്ന് മാരകമയക്കുമരുന്നായ എംഡിഎംഎയും(MDMA) ഹാഷിഷ് ഓയിലും എക്‌സൈസ് സംഘം പിടികൂടി(Seized). നെതര്‍ലന്‍ഡില്‍നിന്നുള്ള പാഴ്‌സലിലാണ് ലഹരി കടത്തിയതെന്ന് എക്‌സൈസ്(Excise) പറഞ്ഞു. സംഭവത്തില്‍ കഴക്കൂട്ടം സ്വദേശിയായ എച്ച്. അരുണ്‍ ദാസ് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  17 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് പിടിയിലായ പ്രതിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി വരുത്തിയ മാരക ലഹരിവസ്തുക്കള്‍ പിടികൂടിയത്.

  Also Read-Rape case | 5ാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 102കാരന് 15 വര്‍ഷം തടവ്

  സംഘം ഒരു മാസം ഒന്നിലേറെ തവണയാണ് പാര്‍സല്‍ എത്തിച്ചിരുന്നത്. എട്ടുമാസമായി ഇവര്‍ പാര്‍സല്‍ വരുത്തുകയായിരുന്നു.ടെക്നോപാര്‍ക്കിലും വിവിധ ഫ്ലാറ്റുകളിലുമാണ് ചില്ലറ വില്പന നടത്തിയിരുന്നത്.

  സംഘത്തിലെ മറ്റൊരാളായ അന്‍സില്‍ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. പിടിയിലായ ആളെ ചോദ്യം ചെയ്തു വരികയാണെന്ന് കഴക്കൂട്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

  Also Read-ലോട്ടറി വിൽപനക്കാരനെ 2000 രൂപയുടെ കള്ളനോട്ട് നൽകി കബളിപ്പിച്ചു; 15 ലോട്ടറി ടിക്കറ്റുകളുമായി യുവാവ് മുങ്ങി

  Arrest | വാക്കു തര്‍ക്കത്തിനൊടുവില്‍ വെടിവയ്പ്പ്‌; ജ്യേഷ്ഠനെ വെടിവച്ച സംഭവത്തിൽ അനുജൻ അറസ്റ്റിൽ

  ഇടുക്കിയില്‍ വാക്കുതര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠനെ വെടിവച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍ (Arrest) മാവറസിറ്റി സ്വദേശി സാന്റോയാണ് ഉടുമ്പഞ്ചോല പൊലീസ് (Police) തൃശ്ശൂരില്‍ വെച്ച് പിടികൂടിയത്. ജ്യേഷ്ഠന്‍ സിബിയെ എയര്‍ഗണ്‍ എയര്‍ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിവെച്ചത്.സിബിയുടെ കഴുത്തിലാണ് വെടിയേറ്റത്. ശസ്ത്രക്രിയയിലൂടെ വെടിയുണ്ടകള്‍ നീക്കം ചെയ്തിരുന്നു.

  സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. സിബി അനുജനായ സാന്റോയുടെ വീട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തായ മറ്റൊരാളും ഈ വീട്ടിലുണ്ടായിരുന്നു. ഇയാളുമായി കൂട്ടുകെട്ട് പാടില്ലെന്നും വീട്ടില്‍ കയറ്റരുതെന്നും സിബി നേരത്തെ അനുജനോട് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഈ സുഹൃത്തിനെ വീട്ടില്‍ കണ്ടതോടെ ഇങ്ങനെയുള്ളവരെയെല്ലാം എന്തിനാണ് വീട്ടില്‍ കയറ്റുന്നത് ചോദിച്ച് സിബി അനുജനെ വഴക്കുപറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് തിരികെപോയ സിബി, അല്പസമയത്തിന് ശേഷം പണിസാധനങ്ങള്‍ എടുക്കാനായി വീണ്ടും സാന്റോയുടെ വീട്ടിലെത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്.

  Also Read-Sex Racket | ഗോവയിൽ പെൺവാണിഭ സംഘം പിടിയിൽ; സീരിയൽ നടി ഉൾപ്പെടെ മൂന്ന് യുവതികളെ രക്ഷപ്പെടുത്തി

  മൂന്ന് തവണയാണ് സിബിയെ അനുജന്‍ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ സിബിയെ പിന്നീട് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തില്‍നിന്ന് പെല്ലറ്റുകള്‍ പുറത്തെടുത്തത്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.
  Published by:Jayesh Krishnan
  First published: