• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്റ്റേഷനിലെത്തിയ പട്ടാളക്കാരനും സഹോദരനും ASIയുടെ തല ഇടിച്ചുപൊട്ടിച്ചു; ആക്രമിച്ചത് MDMA കേസ് പ്രതികളെ കാണാനെത്തിയപ്പോള്‍

സ്റ്റേഷനിലെത്തിയ പട്ടാളക്കാരനും സഹോദരനും ASIയുടെ തല ഇടിച്ചുപൊട്ടിച്ചു; ആക്രമിച്ചത് MDMA കേസ് പ്രതികളെ കാണാനെത്തിയപ്പോള്‍

ലീവിനെത്തിയ പട്ടാളക്കാരനും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത്.

  • Last Updated :
  • Share this:
    കൊല്ലം: എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയവര്‍ പൊലീസുകാരനെ ആക്രമിച്ചു. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സ്റ്റേഷനിലുണ്ടായിരുന്ന എ എസ് ഐയുടെ തല ഇടിച്ചുപൊട്ടിച്ചു.

    ലീവിനെത്തിയ പട്ടാളക്കാരനും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ കൊട്ടുകാട് സ്വദേശികളായ വിഷ്ണു, വിഗ്നേഷ് എന്നിവരാണ് അറസ്റ്റിലായത്.എഎസ്ഐ പ്രകാശനെയാണ് ഇവർ ആക്രമിച്ചത്.  ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Also Read-പത്തനംതിട്ടയിൽ 154 ഗ്രാം MDMA പിടിച്ചെടുത്ത കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 8 പ്രതികൾ

    ലോഡ്ജിൽ മുറിയെടുത്ത് MDMA വില്പന; കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ

    കൊല്ലം: ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവും സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിമരുന്നായ എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടി. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗർ ഉദയ മന്ദിരത്തിൽ അഖിൽ (24), കിളികൊല്ലൂർ പാൽക്കുളങ്ങര മീനാക്ഷി വീട്ടിൽ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ഇയാളുടെ ഭാര്യ ബിൻഷ (21) എന്നിവരാണ് പിടിയിലായത്.

    കൊല്ലം കിളികൊല്ലൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 30 ഗ്രാം കഞ്ചാവും 23 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. പ്രതികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് ബാലൻസുണ്ടെന്ന് പൊലീസ് കണ്ടെത്തി.

    Also Read-തിയേറ്ററിൽ പരിചയക്കാരെ കണ്ട് ചിരിച്ചതിൽ സംശയം; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

    സി​റ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലോഡ്ജിൽ കൊല്ലം സി​റ്റി ഡാൻസാഫ് ടീമും കിളികൊല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ട് മാസമായി കൊല്ലം കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്താണ് ഇവർ ലഹരി വസ്തുക്കൾ വിറ്റിരുന്നത്. കോളജ്, സ്‌കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു വില്പന.
    Published by:Jayesh Krishnan
    First published: