• HOME
  • »
  • NEWS
  • »
  • crime
  • »
  • പൊലീസിനെ കണ്ട് നിർത്താതെ പോയ കാറ് അപകടത്തില്‍പ്പെട്ടു; കാറിനുള്ളിലുണ്ടായിരുന്നത് എംഡിഎംഎ

പൊലീസിനെ കണ്ട് നിർത്താതെ പോയ കാറ് അപകടത്തില്‍പ്പെട്ടു; കാറിനുള്ളിലുണ്ടായിരുന്നത് എംഡിഎംഎ

പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ടയുടൻ ഇയാൾ കാറ് നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി.

  • Last Updated :
  • Share this:
    കാസര്‍കോട്: പോലീസിന്റെ പരിശോധനയെ വെട്ടിച്ച് കടന്നുപോയി അപകടത്തില്‍പെട്ട കാറില്‍നിന്നും ലഹരിമരുന്ന് പിടികൂടി. ചെറുവത്തൂരിലാണ് സംഭവമുണ്ടായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. 23 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. കാർ ഡ്രൈവർ കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പൊലീസ് അറസ്റ്റു ചെയ്തു.

    പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ടയുടൻ ഇയാൾ കാറ് നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി. എതിരെ വന്ന മറ്റൊരു കാറുമായി ഇതിൻകുഞ്ഞിന്റെ കാർ കൂട്ടിയിടിച്ചു. പിന്നീട് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    also read : കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ; കേരളാ പൊലീസ് യുവതിയെ പിടികൂടിയത് ബംഗളൂരുവിൽനിന്ന്

    മഞ്ചേശ്വരത്തുനിന്നും വടകരയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നവഴിയാണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ പല സ്റ്റേഷനുകളിലും ലഹരി കടത്തുമായി ബന്ധപ്പെട്ട് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

    also read : പോലീസുകാർക്കു നേരേ ലഹരിമരുന്ന് കേസിലെ പ്രതിയുടെ ആക്രമണം; താക്കോൽ കൊണ്ട് കൈ കുത്തിത്തുളച്ചു
    Published by:Amal Surendran
    First published: