• HOME
  • »
  • NEWS
  • »
  • crime
  • »
  • ബെംഗളുരുവിൽ നിന്ന് കൊറിയർ വഴി എംഡിഎംഎ; വിൽപ്പന നടത്തിയ താക്കോൽ ഷോപ്പ് ഉടമ പിടിയിൽ

ബെംഗളുരുവിൽ നിന്ന് കൊറിയർ വഴി എംഡിഎംഎ; വിൽപ്പന നടത്തിയ താക്കോൽ ഷോപ്പ് ഉടമ പിടിയിൽ

രക്ഷപ്പെട്ട കൂട്ടാളിക്ക് വേണ്ടി അന്വേഷണം ഊർജിതം

  • Share this:
മലപ്പുറം: പെരിന്തൽമണ്ണയിൽ 11 ഗ്രാം എംഡിഎംഎയുമായി വീണ്ടും രാസലഹരി മരുന്നായ എംഡിഎംഎ എക്സൈസ് വകുപ്പ് പിടികൂടി. സ്വകാര്യ കൊറിയർ സർവീസ് വഴിയാണ് ബെംഗളുരു നിന്നും ലഹരിമരുന്ന് പെരിന്തൽമണ്ണയിൽ എത്തുന്നത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെരിന്തൽമണ്ണ കീ ഗ്യാലറി നടത്തുന്ന ഏലംകുളം സ്വദേശി പട്ടുകുത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ മുഹമ്മദ് സുഹൈർ ആണ്  എക്സൈസിന്റെ പിടിയിലായത്. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ വച്ച് രാത്രി 10 മണിക്ക് മയക്കുമരുന്ന് കൈമാറുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

11 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. സുഹൈറിന്റെ കൂട്ടാളി സ്ഥലത്ത് ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയും അന്വേഷണം ഊർജിതമാണ്. പെരിന്തൽമണ്ണ ടൗണിലുള്ള വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന വ്യാപകമായതായി നഗരസഭാ അധികാരികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും കുടുംബശ്രീ പ്രവർത്തകരിൽ നിന്നും ക്ലബ്ബുകളിൽ നിന്നും പരാതി ലഭിച്ചിരുന്നു.
Also Read- ആലപ്പുഴയിൽ കുട്ടികള്‍ക്കടക്കം കഞ്ചാവ് വിൽപന നടത്തിയ തട്ടുകട JCB കൊണ്ട് പൊളിച്ചുനീക്കി

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഷോപ്പ് ഉടമയെ നിരീക്ഷിച്ചതിന് ശേഷമാണ് ഇയാൾ പിടിയിലായത്. ഇയാൾ നിന്ന് വൻമാഫിയ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ കൊറിയർ സർവീസ് കേന്ദ്രീകരിച്ചാണ് ഇത്തരം റാക്കറ്റ് പ്രവർത്തിക്കുന്നത്. വ്യാജ പേരിലുള്ള ഫോൺ നമ്പർ അഡ്രസ്സും മറ്റും നൽകിയാണ് ജില്ലയിലെ കൊറിയർ സർവീസ് സെൻററിലേക്ക് ഇത്തരം മയക്കുമരുന്നുകൾ അയക്കുന്നത്.

Also Read- മഷിനോക്കാനെത്തി ജോത്സ്യനെ ബോധംകെടുത്തി ആഭരണങ്ങളും മൊബൈലും തട്ടിയെടുത്തു

സുഹൈറിന്റെ മൊബൈലിലെ കാൾലിസ്റ്റ് പരിശോധിച്ചതിൽ യുവാക്കളും വിദ്യാർത്ഥികളും കായികതാരങ്ങളുടെയും  അടക്കം മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ ലഭിച്ചു. 60000 രൂപ മാർക്കറ്റിൽ വിലയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.രാജേഷിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ കുഞ്ഞാലൻകുട്ടി, യു, മനോജ്കുമാർ, .കെ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് റിയാസ് എ.കെ, നിബുൺ കെ, ഡ്രൈവർ മുഹമ്മദ് നിസാർ എന്നിവർ പങ്കെടുത്തു. പട്രോളിംഗ് ശക്തമാക്കി ലഹരിക്കെതിരെയുള്ള കേസുകൾ കണ്ടെടുത്ത കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Published by:Naseeba TC
First published: