• HOME
  • »
  • NEWS
  • »
  • crime
  • »
  • മാണി സി കാപ്പന്‍ MLAയുടെ പേഴ്‌സണല്‍ സ്റ്റാഫ് മരിച്ച വാഹനാപകടത്തിലെ കാറില്‍ നിന്നും MDMA കണ്ടെത്തി

മാണി സി കാപ്പന്‍ MLAയുടെ പേഴ്‌സണല്‍ സ്റ്റാഫ് മരിച്ച വാഹനാപകടത്തിലെ കാറില്‍ നിന്നും MDMA കണ്ടെത്തി

അപകടത്തില്‍ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തത്.

  • Share this:

    കോട്ടയം: മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മരണത്തിന് കാരണമായ ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. 5 മില്ലിഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.

    രാഹുലിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ നിലവില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മാണി സി കാപ്പന്‍ എം എല്‍ എയുടെ ഡ്രൈവര്‍ രാഹുല്‍ ആണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. രാവിലെ തന്നെ കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ വിവരം ലോക്കല്‍ പൊലീസ് അറിയിച്ചിരുന്നുവെന്നാണ് എസ്.പി പറയുന്നത്.

    Also Read-മാണി സി കാപ്പന്‍ MLAയുടെ പേഴ്‌സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു

    കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന്റെ വീട്ടില്‍നിന്നും സാധനങ്ങള്‍ എടുക്കാന്‍ പോകും വഴിയാണ് അപകടമുണ്ടായത്.

    Also Read-‘അകാലത്തില്‍ വിട്ടുപിരിഞ്ഞത് എന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന എന്റെ പ്രിയപ്പെട്ട സഹായി’; മാണി സി കാപ്പന്‍

    രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് കയറ്റിവന്ന എയ്സ് വന്നിടിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Published by:Jayesh Krishnan
    First published: