ഇന്റർഫേസ് /വാർത്ത /Crime / തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ജീപ്പ് അടിച്ചു തകർത്ത കേസിലെ പ്രതിയിൽ നിന്ന് എംഡിഎംഎ പിടിച്ചു

തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ജീപ്പ് അടിച്ചു തകർത്ത കേസിലെ പ്രതിയിൽ നിന്ന് എംഡിഎംഎ പിടിച്ചു

നെട്ടയം കാച്ചാണി സ്വദേശി ആദർശ് എന്നയാളിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്. 10.09 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്

നെട്ടയം കാച്ചാണി സ്വദേശി ആദർശ് എന്നയാളിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്. 10.09 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്

നെട്ടയം കാച്ചാണി സ്വദേശി ആദർശ് എന്നയാളിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്. 10.09 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്

  • Share this:

തിരുവനന്തപുരം: തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ജീപ്പ് അടിച്ചു തകർത്ത കേസിലെ പ്രതിയിൽ നിന്ന് എംഡിഎംഎ പിടികൂടി. നെട്ടയം കാച്ചാണി സ്വദേശി ആദർശ് എന്നയാളിൽനിന്നാണ് എംഡിഎംഎ പിടികൂടിയത്. തിരുവനന്തപുരം മുട്ടത്തറയിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. 10.09 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയിൽനിന്ന് എം.ഡി.എംഎ പിടികൂടിയത്. തിരുവല്ലം പൊലീസ് സ്റ്റേഷൻ ജീപ്പ് അടിച്ചു തകർത്ത കേസിലെ പ്രതിയായിരുന്നു ആദർശ്.

അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കടത്തിയ ആൾ 10 കിലോ കഞ്ചാവുമായി കണ്ണൂരിൽ പിടിയിൽ

തളിപ്പറമ്പ് ദേശീയപാതയിൽ വളപട്ടണം കളരിവാതുക്കലിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട (drive to seize cannabis). വളപട്ടണത്തിന് സമീപം 10 കിലോ കഞ്ചാവുമായി മാണിയൂർ പള്ളിയത്ത് സ്വദേശി ഹിബ മൻസിൽ മഹമ്മൂദ് മകൻ കെ.കെ. മൻസൂർ (30) ആണ് പിടിയിലായത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റെയിഞ്ച് ഓഫീസ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കടത്തികൊണ്ട് വന്ന് കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് മൻസൂർ. യുവാൾക്കിടയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന വിൽപ്പനക്കാർക്ക്  ആവിശ്യാനുസരണം കഞ്ചാവ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചു നൽകുന്ന രീതിയാണ് ഇയാൾ പിന്തുടർന്നത്.

Also read: Drug trafficking | കൈക്കുഞ്ഞുമായി MDMA കടത്താൻ ശ്രമിച്ച ദമ്പതികളടക്കം നാലു മലപ്പുറം സ്വദേശികൾ ചെക്ക്പോസ്റ്റിൽ പിടിയിൽ

കണ്ണൂർ ജില്ലയ്ക്ക് പുറമേ കാസർഗോഡ്, കോഴിക്കോട് ജില്ലയിലും മൻസൂർ കഞ്ചാവ് വിൽപ്പന നടത്തിയതിനെ സംബന്ധിച്ച വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

മുൻപും എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് പ്രതിക്ക് എതിരെ കേസ് എടുത്തിരുന്നു. കേസിന്റെ തുടർ  നടപടികൾ ഇപ്പോൾ വടകര എൻ.ഡി.പി.എസ്. കോടതിയിൽ പുരോഗമിക്കുകയാണ്.

കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സന്തോഷ് , എൻ.വി. പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. സുഹൈൽ, എൻ. രജിത്ത് കുമാർ, എം.സജിത്ത്, കെ.പി. റോഷി, ടി. അനീഷ്, പി. നിഖിൽ, സീനിയർ എക്സൈസ് ഡ്രൈവർ സി. അജിത്ത്, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് അംഗം പി. രജിരാഗ്, ഇ സി സി അംഗം സനലേഷ് ടി. എന്നിവരും ഉണ്ടായിരുന്നു.

First published:

Tags: Drugs, MDMA, Thiruvananthapuram news