തൃശൂർ: കഴുത്തിൽ കയർ കുരുങ്ങി ചത്ത പോത്തിന്റെ മാംസം വിറ്റെന്ന പരാതിയെ തുടർന്ന് ഇറച്ചിക്കട അധികൃതർ അടപ്പിച്ചു. ചളിങ്ങാട് സ്വദേശി ഷാജി എന്നയാളുടെ കടയാണ് ആരോഗ്യവകുപ്പ് അധികൃതർ പൂട്ടിച്ചത്. പരിശോധന നടത്തിയ ശേഷമാണ് അധികൃതർ കട പൂട്ടാൻ പൊലീസിന് നിർദേശം നൽകിയത്. തളിക്കുളം മൂന്നാം വാർഡിൽ ഇതര സംസ്ഥാന തൊഴിലാളി വളർത്തിയിരുന്ന പോത്ത് കഴിഞ്ഞ ദിവസം കയർ കുരുങ്ങി ചത്തിരുന്നു. ഈ പോത്തിനെയാണ് ഷാജി വിറ്റതെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത്.
സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതോടെയാണ് ആരോഗ്യവിഭാഗം പരിശോധനയുമായി എത്തിയത്. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഇറച്ചി പിടിച്ചെടുത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന ഇറച്ചിക്കട ഉടമ ഷാജി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
വാടകയ്ക്ക് വീട് എടുത്ത് കള്ളനോട്ടടി; മുഖ്യപ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
ഇലഞ്ഞിയിൽ വീട് വാടകയ്ക്ക് എടുത്ത് കള്ള നോട്ട് നിർമ്മിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈയിലാണ് 500 രൂപയുടെ കള്ളനോട്ട് അടിച്ചിരുന്ന സംഘത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
രവീന്ദ്രനൊഴികെ പത്ത് പേർ അന്ന് പിടിയിലായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനെ പുലർച്ചെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി
കൊല്ലം: അഞ്ചല്‍ (Anchal) തടിക്കാട്ടില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തു റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അൻസാരി- ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതെയായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു.
Also Read-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; വ്യാജസിദ്ധന് അറസ്റ്റില്‍
കുട്ടിയെ കാണാതായതിന് പിന്നാലെ പ്രദേശത്തെ കിണറുകളും റബര്‍ തോട്ടവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മഴ മൂലം രാത്രി നിർത്തി വച്ച തിരച്ചിൽ പുലർച്ചെ പുനരാരംഭിച്ചതിനു പിന്നാലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.