സത്രീകൾക്ക് കുളിക്കാനും വസ്ത്രം മാറാനും കഴിയാതെയായി; ആറുമാസം നാട്ടുകാരെ വട്ടംചുറ്റിച്ച ഒളിഞ്ഞുനോട്ടക്കാരൻ പിടിയിൽ

കുളിമുറിയുടെ ജന്നലഴികൾക്കിടയിലൂടെയും മറ്റും സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഒളിഞ്ഞുനോക്കുന്ന ഇയാൾ പ്രദേശവാസികൾക്കുണ്ടാക്കിയ തലവേദന ചെറുതായിരുന്നില്ല

News18 Malayalam | news18
Updated: October 19, 2019, 10:34 AM IST
സത്രീകൾക്ക് കുളിക്കാനും വസ്ത്രം മാറാനും കഴിയാതെയായി; ആറുമാസം നാട്ടുകാരെ വട്ടംചുറ്റിച്ച ഒളിഞ്ഞുനോട്ടക്കാരൻ പിടിയിൽ
representation
  • News18
  • Last Updated: October 19, 2019, 10:34 AM IST
  • Share this:
ബംഗളൂരു: കഴിഞ്ഞ ആറുമാസമായി ബംഗളൂരുവിലെ ശാന്തിനഗറിൽ താമസിക്കുന്നവർ ഒരു ഒളിഞ്ഞുനോട്ടക്കാരനെ പിടിക്കാനുള്ള പെടാപ്പാടിലായിരുന്നു. കുളിമുറിയുടെ ജന്നലഴികൾക്കിടയിലൂടെയും മറ്റും സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഒളിഞ്ഞുനോക്കുന്ന ഇയാൾ നാട്ടുകാർക്കുണ്ടാക്കിയ തലവേദന ചെറുതായിരുന്നില്ല. വീടിനകത്തെ ബാത്ത് റൂമുകളിൽ പോലും സ്വകാര്യത നഷ്ടപ്പെട്ടതോടെ സ്ത്രീകളും പെൺകുട്ടികളും ഭയചകിതരായി. ഒടുവിൽ ശാന്തിനഗർ നിവാസികൾ എല്ലാം കൂടി ചേർന്ന് ഞരമ്പുരോഗിയെ പിടികൂടാൻ തന്നെ തീരുമാനിച്ചു.

താമസക്കാരെല്ലാവരും ചേർന്നും ആദ്യം ഒരു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. അഞ്ജാത ഒളിഞ്ഞുനോട്ടക്കാരന്റെ സാന്നിധ്യത്തെക്കുറിച്ച് പരസ്പരം ഈ ഗ്രൂപ്പിലൂടെ അറിയിച്ചു. ഈ ഗ്രൂപ്പിലൂടെ തന്നെയാണ് പ്രതി ഒടുവിൽ പിടിയിലായത്. നാട്ടുകാർ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുക മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരെയും ഇതിൽ ചേർത്തിരുന്നു.

Also Read- #MeToo: ഡ്രാമ അധ്യാപകൻ ബലാത്സംഗം ചെയ്തു; പരാതിയുമായി മൂന്നാംവർഷ ബിരുദ വിദ്യാർഥിനി

'പൊലീസ് ബീറ്റ്' എന്നായിരുന്നു വാട്സാപ് ഗ്രൂപ്പിന്റെ പേര്. പ്രധാന ഭാഗങ്ങളിലെല്ലാം സിസിടിവി സ്ഥാപിച്ചു. തോളിൽ പച്ചകുത്തിയിരുന്നുവെന്നതാണ് പ്രതിയെ കുറിച്ച് ലഭ്യമായ ഏക വിവരം. രാത്രി 10നും 12നും ഇടയിലാണ് ഇയാൾ ഒളിഞ്ഞുനോട്ടത്തിനായി എത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളെ കണ്ടാൽ അശ്ലീല ആംഗ്യം കാണിക്കുകയും ജനാലകളിലൂടെ ഒളിഞ്ഞു നോക്കുകയുമായിരുന്നു പ്രധാന ജോലി.

ഞായറാഴ്ച രാത്രി ഒരു സ്ത്രീ പ്രതിയെ കണ്ട് മേൽപ്പറഞ്ഞ ഗ്രൂപ്പിന് സന്ദേശം അയച്ചു. സ്ത്രീ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഏഴോളം നാട്ടുകാർ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. ഇതേസമയം തന്നെ പൊലീസും സ്ഥലത്തെത്തി.

സുധമനഗറിനടുത്തുള്ള കെഎസ് ഗാർഡനിൽ താമസിക്കുന്ന 28കാരനായ കനകരാജ് ആണ് പിടിയിലായത്. ഇയാൾ മെക്കാനിക്കാണന്ന് പൊലീസ് പറയുന്നു. പൊലീസുമായി സംസാരിക്കുന്നതിനിടയിൽ, സ്ത്രീകൾ വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും അത് തനിക്ക് വല്ലാത്ത സന്തോഷം നൽകുന്നുവെന്നും കനകരാജ് സമ്മതിച്ചു.

"സ്ത്രീകൾ കടുത്ത ഭയത്തിലാണ് കഴിഞ്ഞുവന്നത്. ശല്യപ്പെടുത്തൽ അവസാനിക്കാത്തതിനാൽ ഞങ്ങൾ റസിഡന്റ് വെൽഫെയർ അസോസിയേഷന്റെ പിന്തുണയോടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ജൂലൈ മാസത്തിൽ ഞങ്ങൾ സിസിടിവി സ്ഥാപിക്കുകയും പ്രതിയുടെ ചലനങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ മുഖം കാണിക്കുകയും തോളിൽ പച്ചകുത്തിയതായും വെളിപ്പെടുത്തി. കെട്ടിടങ്ങളുടെ ടെറസിൽ കയറുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു''- പ്രദേശവാസികളിലൊരാൾ പറഞ്ഞു.

First published: October 19, 2019, 10:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading