• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രതികളെ കാണാന്‍ അനുവദിച്ചില്ല: പൊലീസ് സ്റ്റേഷനു നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കല്ലേറ്

പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതികളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തിയത്.

news18
Updated: January 24, 2019, 7:24 PM IST
പ്രതികളെ കാണാന്‍ അനുവദിച്ചില്ല: പൊലീസ് സ്റ്റേഷനു നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കല്ലേറ്
Medical Collage Police Station
news18
Updated: January 24, 2019, 7:24 PM IST
തിരുവനന്തപുരം: പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതികളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് നേരെ കല്ലേറിഞ്ഞ സംഭവത്തില്‍ അന്‍പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അണമുഖം ഈറോഡ് സ്വദേശികളായ രാജീവ്(24), ശ്രീദേവ് (21) എന്നിവരെയാണ് പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും അശ്ലീല ആംഗ്യങ്ങള്‍ കാട്ടിയെന്നുമുള്ള പരാതിയിലുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ രാത്രിയോടെ സ്റ്റേഷനിലെത്തിയ അന്‍പതോളം പേര്‍ എസ്.ഐയെ കാണണമെന്ന് പൊലീസുകാരോട് ആവശ്യപ്പെട്ടു.

Also Read മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു

ഈ സമയം എസ്.ഐയുടെ മുറിയില്‍ വേറെ പരാതിക്കാരുണ്ടായിരുന്നു. അവര്‍ പുറത്തിറങ്ങിയ ശേഷം കാണാമെന്ന് പൊലീസുകാര്‍ പറഞ്ഞെങ്കിലും ഡിവൈഎഫ്ഐ നേതാവും കൂട്ടരും ക്ഷുഭിതരാവുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് പോലീസ് സ്റ്റേഷന് പുറത്തിറങ്ങി കല്ലേറ് നടത്തുകയായിരുന്നു. കല്ലേറിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

First published: January 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626