• HOME
  • »
  • NEWS
  • »
  • crime
  • »
  • വിദേശത്ത് ഇന്‍റേണ്‍ഷിപ്പ് വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടി; മെഡിക്കല്‍ വിദ്യാര്‍ഥി പിടിയില്‍

വിദേശത്ത് ഇന്‍റേണ്‍ഷിപ്പ് വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപ തട്ടി; മെഡിക്കല്‍ വിദ്യാര്‍ഥി പിടിയില്‍

ചൈനയില്‍ എംബിബിഎസ് പഠിച്ചിരുന്ന റാന്നി സ്വദേശിയായ വിദ്യാര്‍ഥിനിക്ക് അര്‍മീനിയയില്‍ ഇന്റേണ്‍ഷിപ്പിന് സൗകര്യം നല്‍കാമെന്ന് പറഞ്ഞാണ് അനു പണം വാങ്ങിയത്

  • Share this:
എംബിബിഎസ് ഇന്റേണ്‍ഷിപ്പിന് സൗകര്യം ഒരുക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് റാന്നി സ്വദേശിനിയുടെ ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍.  തിരുവനന്തപുരം നേമം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി എസ്.വി.സദനത്തില്‍ എസ്.വി.അനു(27)നെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്.

ചൈനയില്‍ എംബിബിഎസ് പഠിച്ചിരുന്ന റാന്നി സ്വദേശിയായ വിദ്യാര്‍ഥിനിക്ക് അര്‍മീനിയയില്‍ ഇന്റേണ്‍ഷിപ്പിന് സൗകര്യം നല്‍കാമെന്ന് പറഞ്ഞാണ് അനു പണം വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനി അര്‍മീനിയയിലെത്തിയപ്പോള്‍ പറഞ്ഞിരുന്ന കോളേജില്‍ അഡ്മിഷന്‍ എടുത്തിരുന്നില്ല. അവിടെ ഇന്റേണ്‍ഷിപ്പ് സൗകര്യം ഇല്ലായിരുന്നെന്നും ഇവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Also Read-തൊടുപുഴയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മ്യൂസിയം കേസ് പ്രതിയെന്ന് സംശയം; അന്വേഷണം തുടങ്ങി

തുടര്‍ന്ന് 2021 ഏപ്രിലില്‍ റാന്നി പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. അനുവിനെ പോലീസ് റാന്നിയിലേക്ക് വിളിപ്പിച്ചെങ്കിലും അര്‍മീനിയയിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. ഒരു വര്‍ഷത്തോളം വിദേശത്തായിരുന്ന ഇയാള്‍ പിന്നീട് ചെന്നൈയിലെത്തി.

ഇയാള്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അധികൃതര്‍ വിവരം റാന്നി പോലീസില്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എസ്.ഐ. സന്തോഷ്‌കുമാര്‍, സി.പി.ഒ. ഷിന്റോ എന്നിവര്‍ ചെന്നൈയിലെത്തി അനുവിനെ അറസ്റ്റുചെയ്യുകയായിരുന്നു.
Published by:Arun krishna
First published: