നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • MBBS തുല്യതാ പരീക്ഷയ്ക്ക് അപരനെ എത്തിച്ചു; മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ

  MBBS തുല്യതാ പരീക്ഷയ്ക്ക് അപരനെ എത്തിച്ചു; മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ

  മറ്റു രാജ്യങ്ങളിൽ എം ബി ബി എസ് പഠനം പൂർത്തിയായവർക്കു വേണ്ടി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നതിന് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനേഷനിലാണ് അപരനെ എത്തിച്ച് പരീക്ഷ എഴുതാൻ ശ്രമം നടന്നത്

  doctors

  doctors

  • Share this:
   ന്യൂഡൽഹി: എം ബി ബി എസ് പരീക്ഷ എഴുതാൻ എത്തിയ അപരൻ അറസ്റ്റിലായി. സുഹൃത്തിനെ പരീക്ഷ എഴുതാൻ എത്തിച്ച എം ബി ബി എസ് ബിരുദധാരിയായ 35കാരനാണ് ഡൽഹിയിൽ അറസ്റ്റിലായത്. രാജസ്ഥാൻ സ്വദേശിയായ മനോഹർ സിങിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താജിക്കിസ്ഥാനിൽ നിന്ന് എം ബി ബി എസ് ബിരുദം നേടിയ ഇയാൾ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ യോഗ്യത നേടുന്ന പരീക്ഷയാണ് മറ്റൊരാളെകൊണ്ട് എഴുതിച്ചത്.

   മറ്റു രാജ്യങ്ങളിൽ എം ബി ബി എസ് പഠനം പൂർത്തിയായവർക്കു വേണ്ടി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നതിന് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനേഷനിലാണ് അപരനെ എത്തിച്ച് പരീക്ഷ എഴുതാൻ ശ്രമം നടന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ആണ് ഈ പരീക്ഷ നടത്തുന്നത്. ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനേഷനു വേണ്ടി താജിക്കിസ്ഥാനിൽ പഠനം പൂർത്തിയാക്കിയ മനോഹർ സിങ് രജിസ്റ്റർ ചെയ്തിരുന്നു.

   2020 ഡിസംബർ നാലിന് നടത്തിയ എഫ് എം ജി ഇ സ്ക്രീനിങ് ടെസ്റ്റിൽ മഥുര റോഡിലുള്ള ഒരു സെന്ററാണ് മനോഹർ സിങ്ങിന് അധികൃതർ അനുവദിച്ചത്. അപേക്ഷാ ഫോമിലെ ഫോട്ടോയും പരീക്ഷാ ദിവസം എടുത്ത ഫോട്ടോയും തമ്മിലുള്ള പൊരുത്തക്കേട് കാരണം യുവാവിന്റെ പരീക്ഷാ ഫലം തടഞ്ഞുവക്കുകയായിരുന്നു. ഫേസ് ഐ ഡി പരിശോധിച്ചുറപ്പിക്കാൻ വിളിച്ചപ്പോഴും ഫോട്ടോകൾ തമ്മിൽ സാമ്യം ഉണ്ടായിരുന്നില്ല. പിന്നീട് ചോദ്യപേപ്പറിലെ ചോദ്യം ആവർത്തിച്ചപ്പോൾ തെറ്റായ ഉത്തരമാണ് ഇയാൾ നൽകിയത്. ഇതോടെ മനോഹർ സിങിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പരീക്ഷ എഴുതിക്കാൻ അപരനെ എത്തിച്ചതായി ഇയാൾ സമ്മതിച്ചു. തുടർന്ന് മനോഹർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും അഡ്മിറ്റ് കാർഡ്, എം ബി ബി എസ് ബിരുദം, അപേക്ഷാ ഫോം എന്നിവ പിടിച്ചെടുക്കുകയും ആയിരുന്നു.

   Also Read- പത്താംക്ലാസ് വിദ്യാഭ്യാസവും, കളരി മർമ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും; സർജറി അടക്കം ചികിത്സ നടത്തി വന്ന വ്യാജ വനിത ഡോക്ടർ അറസ്റ്റിൽ

   കുട്ടിക്കാലം മുതൽ പഠനത്തിൽ പിന്നിലായിരുന്ന മനോഹർ ലാലിനെ ഡോക്ടറാക്കണമെന്നത് മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു. ഇന്ത്യയിൽ എൻട്രൻസ് എഴുതിയെങ്കിലും മെഡിസിന് പ്രവേശനം കിട്ടാത്തതിനെ തുടർന്നാണ് ഇദ്ദേഹത്തെ ലക്ഷങ്ങൾ ചെലവാക്കി താജിക്കിസ്ഥാനിലേക്ക് അയച്ച് പഠിപ്പിച്ചത്. എന്നാൽ അവിടെയും നിശ്ചിത സമയത്തിനുള്ളിൽ പഠനം പൂർത്തിയാക്കാൻ ഇയാൾക്ക് സാധിച്ചില്ല. വിവിധ വർഷങ്ങളിലായി ചില വിഷയങ്ങൾക്ക് ജയിക്കാനായില്ല. ഒടുവിൽ അധികൃതർ കൈയയച്ച് സഹായിച്ചതോടെയാണ് മനോഹർ സിങ് അവിടെനിന്ന് എം ബി ബി എസ് പാസായത്.

   തുടർന്ന് ഇന്ത്യയിലെത്തിയ ഇദ്ദേഹം കഴിഞ്ഞ ആറ് വർഷമായി എഫ് എം ജി ഇ പാസാകാനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർച്ചയായി യോഗ്യത നേടാനാകാതെ വന്നതോടെയാണ് മൂന്ന് കോടിയോളം രൂപ നൽകി തന്റെ സ്ഥാനത്ത് പരീക്ഷ എഴുതാമെന്ന് സമ്മതിച്ച ഡോക്ടറെ അപരനായി എത്തിച്ചത്. എന്നാൽ ഫോട്ടോയിൽ പ്രകടമായ വ്യത്യാസം മനോഹർ സിങിനെ കുടുക്കുകയായിരുന്നു.

   Keywords- Medical student arrested, write examination, delhi, Mal Practice, Fake MBBS Degree
   Published by:Anuraj GR
   First published:
   )}