പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പ്രവർത്തിക്കുന്ന പൂന്തോട്ടം ആയുർവേദ കേന്ദ്രത്തിൽ (Poonthottam Ayurvedasram)നിന്നും കഞ്ചാവ് (cannabis) കലർന്ന മരുന്നുകൾ പിടിച്ചെടുത്തു. എക്സൈസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് വിതരണത്തിനായി എത്തിച്ച കഞ്ചാവ് കലർന്ന മരുന്നുകൾ കണ്ടെത്തിയത്. എന്നാൽ ആയുഷ് മന്ത്രാലയം അനുമതി നൽകിയ മരുന്നുകളാണ് (Medicinal cannabis )വിതരണത്തിനായി എത്തിച്ചതെന്ന് ആയുർവേദ കേന്ദ്രം അധികൃതർ പറഞ്ഞു.
വേദന സംഹാരിയ്ക്കായി ഉപയോഗിയ്ക്കുന്ന കഞ്ചാവ് കലർത്തിയ മരുന്നുകളാണ് പൂന്തോട്ടം ആയുർവേദ കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത്. മധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ബോംബെ ഹെമ്പ് കമ്പനിയുടെ ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.
Also Read-
സാരി ഉടുപ്പിക്കുന്നതിനിടെ അനാവശ്യമായി സ്പര്‍ശിച്ചു; മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ വീണ്ടും പരാതികഞ്ചാവ് ചേർത്താണ് ഈ മരുന്നുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഞ്ചാവ് കലർത്തിയ മരുന്നുകൾ ഉപയോഗിക്കാൻ പൂന്തോട്ടം ആയുർവേദ കേന്ദ്രത്തിന് അനുമതിയില്ലെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. എന്നാൽ ആയുഷ് മന്ത്രാലയത്തിന്റെ അനുമതിയുള്ള മരുന്നുകളാണ് ഇവയെന്നും ഇതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും പൂന്തോട്ടം ആയുർവേദ കേന്ദ്രം ഉടമ ഡോ. പി എം എസ് രവീന്ദ്രൻ പറഞ്ഞു.
Also Read-
പാലക്കാട്ടെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; DYFI നേതാവ് കീഴടങ്ങിപിടിച്ചെടുത്ത മരുന്നുകൾ പരിശോധനകൾക്കായി ലാബിലേക്ക് അയക്കും. കഞ്ചാവിന്റെ അംശം തെളിയിക്കപ്പെടാൻ അറസ്റ്റുൾപ്പടെയുള്ള കൂടുതൽ നടപടികൾ ഉണ്ടാവുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
എന്നാൽ മരുന്ന് കമ്പനി കോടതിയെ സമീപിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് ആയുർവേദ കേന്ദ്രം വ്യക്തമാക്കി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഷാനവാസ് റെയ്സിന് നേതൃത്വം നൽകി.
പതിനഞ്ച്കാരിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത പ്രതിക്ക് 25 വർഷം കഠിനതടവ്പതിനഞ്ചുകാരിയെ തട്ടികൊണ്ടു പോയി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 25 വർഷം കഠിന തടവും 60,000 രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫല്‍ (22)നെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണന്‍ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ആറ് മാസവും കൂടുതല്‍ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു വര്‍ഷത്തിനുള്ളിലാണ് വിധി വരുന്നത്. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. ബുക്ക് നല്‍കാനെന്ന വ്യാജേന കുട്ടിയുടെ വീട്ടില്‍ എത്തി വീട്ടുകാരെയും പരിച്ചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തുറക്കാന്‍ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോള്‍ നാട്ടുകാരെ വിളിച്ച് ഉണര്‍ത്തി നാറ്റിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.
ഭയന്ന് കുട്ടി വാതില്‍ തുറന്നതോടെ മുറിക്കുള്ളില്‍ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.