HOME /NEWS /Crime / മദ്യപിച്ച് ലക്കുകെട്ട മകൻ പിതാവിനെ വെടിവച്ചു കൊന്നു; സ്ഥലത്തെത്തിയ പൊലീസിനു നേരെയും ആക്രമണം

മദ്യപിച്ച് ലക്കുകെട്ട മകൻ പിതാവിനെ വെടിവച്ചു കൊന്നു; സ്ഥലത്തെത്തിയ പൊലീസിനു നേരെയും ആക്രമണം

വീട്ടിൽ നിന്നുള്ള ചിത്രം

വീട്ടിൽ നിന്നുള്ള ചിത്രം

കാര്യങ്ങൾ കൈവിട്ടു പോകുന്നത് കണ്ട പൊലീസുകാർ മണിക്കൂറുകൾ നീണ്ടു നിന്ന ഒരു പദ്ധതി ആസൂത്രണം ചെയ്യുകയും അതിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    മീററ്റ്: മദ്യലഹരിയിൽ മകൻ പിതാവിനെ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്ന സമയത്ത് ഉണ്ടായ ചെറിയ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. എന്നാൽ, പിതാവിനെ വെടിവച്ചു കൊന്ന യുവാവ് അതുകൊണ്ടും ആക്രമണ സ്വഭാവത്തിൽ നിന്ന് മാറിയില്ല. സംഭവസ്ഥലത്ത് എത്തിയ പൊലീസിനു നേരെയും ഇയാൾ വെടിയുതിർത്തു.

    പൊലീസുകാർ വീട്ടിലെത്തിയ സമയത്ത് ഇയാൾ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. തുടർന്ന്, പൊലീസുകാർക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പൊലീസുകാർക്ക് ഇയാളെ കീഴ്പ്പെടുത്താൻ കഴിഞ്ഞത്. ശനിയാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. ഇയാളെ മുറിയിൽ നിന്ന് പുറത്തിറക്കാൻ വലിയ ശ്രമമമാണ് പൊലീസിന് നടത്തേണ്ടി വന്നത്. ഇതിനിടയിൽ ഉണ്ടായ വലിയ ബഹളം സമീപപ്രദേശത്തെ ആളുകളെ ഉണർത്തി.

    പൊന്നാനിയിലെ പ്രതിഷേധം ചായ കോപ്പയിലെ തിരയിളക്കം മാത്രമാകുമോ? സ്ഥാനാർത്ഥി നിർണയത്തിൽ

    സിപിഎം നേതൃത്വം നിലപാടിൽ ഉറച്ച് നിന്നേക്കും

    കിഷൻ എന്നയാളാണ് പിതാവിനെ മദ്യലഹരിയിൽ വെടിവച്ച് കൊന്നത്. ഇയാളിൽ നിന്ന് പരിശോധനയിൽ ഒരു റിവോൾവർ കണ്ടെടുത്തു. സ്ഥിതിഗതികൾ കൈകാര്യം ചെയ്യാൻ നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിന്നായി പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചു.

    പുതുപ്പള്ളിയില്‍ യാക്കോബായ പ്രതിനിധി ഉമ്മൻ ചാണ്ടിക്കെതിരെ മത്സരത്തിന്

    ഒടുവിൽ പ്രതിയെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്ന സമയത്ത് പ്രദേശത്തുള്ള മറ്റ് താമസക്കാർ ഇയാളെ മർദ്ദിക്കാൻ ശ്രമിച്ചു. എന്നാൽ, സമീപവാസികളുടെ ആക്രമണത്തിൽ നിന്ന് ഇയാളെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തർ പ്രദേശിലെ മീററ്റിലെ ഗൗരിപുര എന്ന പ്രദേശത്താണ് സംഭവം നടന്നത്. ബ്രഹ്മപുരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്.

    എൽഡിഎഫിന് 82 സീറ്റ്; പിണറായിക്ക് തുടർ ഭരണം പ്രവചിച്ച് ടൈംസ് നൗ-സീ വോട്ടർ അഭിപ്രായ സർവേ

    വിനോദ് വർമ സെറഫ് എന്നയാളാണ് ശനിയാഴ്ച വെടിയേറ്റു മരിച്ചത്. ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാക്കു തർക്കത്തെ തുടർന്ന് മകനായ കിഷൻ ഇദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. എന്നാൽ, വാക്കുതർക്കം മോശം വഴിയിലേക്ക് മാറിയപ്പോൾ കിഷൻ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് പിതാവായ വിനോദ് വർമ സറഫിനെ വെടി വെയ്ക്കുകയായിരുന്നു.

    'കോവിഡ് വാക്സിനെടുത്താൽ റമദാ൯ നോമ്പ് മുറിയില്ല, സ്രവ പരിശോധനയും നടത്താം': ദുബായ് ഗ്രാൻഡ് മുഫ്തി

    സംഭവത്തിനു ശേഷം കിഷൻ വീടിന്റെ മുകൾ നിലയിലെ ഒരു മുറിയിൽ കയറി കതകടച്ചു. വെടിയേറ്റ സറഫിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ, കിഷൻ പൊലീസുകാർക്ക് എതിരെയും വെടിയുതിർക്കുകയായിരുന്നു.

    കാര്യങ്ങൾ കൈവിട്ടു പോകുന്നത് കണ്ട പൊലീസുകാർ മണിക്കൂറുകൾ നീണ്ടു നിന്ന ഒരു പദ്ധതി ആസൂത്രണം ചെയ്യുകയും അതിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

    First published:

    Tags: Crime, Crime news latest, Kerala Crime news