• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

നിഷ്കളങ്കത നിറഞ്ഞ മുഖവും പരമ്പരാഗത വേഷവും; കണ്ടാൽ പാവം തോന്നും; പക്ഷേ പൊലീസിനെ കുഴയ്ക്കുന്ന ആയുധ കച്ചവടത്തിലെ കണ്ണി

ഡല്‍ഹി പൊലീസിനെ വട്ടം കറക്കുന്ന മൊഹ് ബായി

news18
Updated: September 22, 2019, 12:15 PM IST
നിഷ്കളങ്കത നിറഞ്ഞ മുഖവും പരമ്പരാഗത വേഷവും; കണ്ടാൽ പാവം തോന്നും; പക്ഷേ പൊലീസിനെ കുഴയ്ക്കുന്ന ആയുധ കച്ചവടത്തിലെ കണ്ണി
News18
 • News18
 • Last Updated: September 22, 2019, 12:15 PM IST IST
 • Share this:
നിതിഷ കശ്യപ്

ന്യൂഡൽഹി: സാരി കൊണ്ട് തല മൂടുന്ന പരമ്പരാഗത വേഷം, നെറ്റിയെ അലങ്കരിക്കുന്ന പൊട്ട്... മൊഹ് ബായി എന്ന നാൽപതുകാരിയെ കണ്ടാൽ ഡൽഹി പൊലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണെന്ന് ആരും പറയില്ല. രാജ്യതലസ്ഥാനത്തും ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിലും സഞ്ചരിച്ച് ക്രിമനുലുകൾക്ക് ആയുധം നൽകുന്ന തന്റെ ജോലിക്ക്, വേഷവിധാനങ്ങൾ കൊണ്ട് മറതീർക്കുകയാണ് മൊഹ് ബായി.

മധ്യപ്രദേശിലെ ഉമർതി ഗ്രാമത്തിലെ താമസക്കാരിയാണ്. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിൽ അനധികൃത ആയുധങ്ങൾ നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പുതിയ കേന്ദ്രമായി മാറിയിരിക്കുകയാണ് ഉമർതി ഇപ്പോൾ. നേരത്തെ ബിഹാറിലെ മുംഗേരിയായിരുന്നു ഇതിന് കുപ്രസിദ്ധയാർജിച്ച സ്ഥലം. എന്നാൽ, പൊലീസ് നിരീക്ഷണവും പരിശോധനയും ശക്തമായതോടെ ഇവിടം കേന്ദ്രീകരിച്ചുള്ള ആയുധ വിപണി തകർന്നു.
മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ഉമർതിയിൽ പ്രതിമാസം 150 ആയുധങ്ങളെങ്കിലും നിർമിക്കുന്നുണ്ടെന്നാണ് വിവരം. സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളാണ് കൂടുതലും. സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ 15,000 മുതൽ 20,000 രൂപ വരെ വിലയിൽ ലഭ്യമാണെങ്കിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പിസ്റ്റളുകൾ വെറും 3000 രൂപയ്ക്ക് ലഭ്യമാണ്. ഗ്രാമവാസികളിൽ പലരും ആയുധ വിതരണക്കാരായി മാറിയിട്ടുണ്ട്. മൊഹ് ബായിയും അവരിലൊരാളാണ്.

സങ്കീർണത നിറഞ്ഞ ജോലിയാണെങ്കിലും മൊഹ് ബായിയുടെ രീതികൾ ലളിതമാണ്. അവർ ദില്ലിയിലേക്ക് യാത്രചെയ്യുന്നത് മിക്കപ്പോഴും ഒറ്റയ്ക്കായിരിക്കും. ഒരു ബാഗും കൈയിൽ കാണും. റിക്ഷക്കാരോടും മറ്റും സാധാരണക്കാരെപ്പോലെ വിലപേശൽ നടത്തും. ബാഗിനുള്ളിൽ അനധികൃത ആയുധങ്ങളാണെന്ന് സാധാരണക്കാർക്ക് ഒരിക്കലും തോന്നുകയേയില്ല. 'അവർ ഒരിക്കലും ഡൽഹിയിലേക്ക് നേരിട്ടുള്ള ബസിലോ ട്രെയിനിലോ യാത്ര ചെയ്യില്ല. നിയമപാലകരെ വഴിതെറ്റിക്കുന്ന രീതിയിലായിരിക്കും യാത്രകൾ'- ഒരു മുതിർന്ന സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഉമർതിയിൽ നിന്ന് വരുമ്പോൾ ആദ്യം ഗ്വാളിയറിൽ ഇറങ്ങി, അവിടെ നിന്ന് ഡൽഹിയിലേക്ക് മറ്റൊരു ബസിലാണ് പോവുക. ആദ്യം രണ്ടോ മൂന്നോ ഇടങ്ങളിലിറങ്ങി, ബസ് മാറി കയറും. ഒരിക്കലും നേരിട്ട് ഡൽഹിയിലേക്ക് വരില്ല. 'ഒരിക്കൽ ആഗ്രയിലെ ബസ് സ്റ്റാൻഡിന് മുമ്പായി അവർ ബസിൽ നിന്നിറങ്ങി. ബസ് സ്റ്റോപ്പിലേക്ക് ഓട്ടോയിൽ എത്തി. പിന്നീട് അവിടെ നിന്ന് ഡൽഹി ബസിലേക്ക് കയറി'- പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

ആയുധങ്ങൾ കൊണ്ടുപോകുന്നത് എളുപ്പമായതിനാൽ പലപ്പോഴും ബസ് യാത്രകളാണ് മൊഹ് ബായി നടത്തുന്നത്. തോക്കുകളും വെടിയുണ്ടകളും വെച്ച് അതിന് മുകളിൽ വസ്ത്രങ്ങൾ കൊണ്ടു ബാഗ് മൂടുന്നു. ബസിൽ ആത്മവിശ്വാസത്തോടെ ബാഗ് സൂക്ഷിക്കും. മിക്ക റെയിൽ‌വേ സ്റ്റേഷനുകളിലും സ്ക്രീനിംഗ് മെഷീനുകൾ ഉള്ളതിനാൽ ട്രെയിൻ യാത്രകൾ ഒഴിവാക്കും.

ആയുധങ്ങൾ വിതരണം ചെയ്യുന്നതിന് ഓരോ തവണയും മൂവായിരം രൂപയോ അതിൽ കൂടുതൽ തുകയോ മൊഹ് ബായിക്ക് ലഭിക്കും. കൈവശമുള്ള ആയുധങ്ങളുടെ എണ്ണം അനുസരിച്ച് നിരക്കിൽ മാറ്റംവരും. മിക്ക അവസരങ്ങളിലും, അവർ ആയുധം കൈമാറുന്ന അതേ ദിവസം തന്നെ മടങ്ങുകയും ചെയ്യും. സംശയം തോന്നാതിരിക്കാനായിരുന്നു ഇത്.

മൊഹ് ബായിയെ ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ രണ്ടുതവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2014ൽ ഒമ്പത് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളുമായിട്ടായിരുന്നു ആദ്യം പിടികൂടിയ ത്. ഒരു മാസത്തിന് ശേഷം ജാമ്യം നേടി പുറത്തിറങ്ങി. 'ഓരോ തവണയും ഇനി ഈ തൊഴിലിൽ ഏർപ്പെടില്ലെന്ന് ഉറപ്പ് പറയാറുണ്ടെങ്കിലും പിന്നീട് ആയുധ വിതരണം  പുനരാരംഭിക്കുകയാണ് പതിവ്' - ഉദ്യോഗസ്ഥർ പറയുന്നു.

14 സെമി ആട്ടോമാറ്റിക് മൊഹ് ബായിയെ രണ്ടാം തവണ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രി പാർക്കിൽ നിന്ന് വന്ന അവർ സീലാംപൂരിലേക്ക് പോകുന്ന റോഡിൽ നിൽക്കുകയായിരുന്നു. ചരക്ക് എടുക്കുന്ന മറ്റൊരാളെ കാത്തിരിക്കവെയാണ് അറസ്റ്റിലായത്. തെരച്ചിലിനിടെ, മെയ്ഡ് ഇൻ യുഎസ്എ, മെയ്ഡ് ഇൻ ഇംഗ്ലണ്ട് എന്നിങ്ങനെ രേഖപ്പെടുത്തിയ 14 പിസ്റ്റളുകൾ പൊലീസ് കണ്ടെത്തി. അവരുടെ ബാഗിൽ നാല് വ്യത്യസ്ത തരം സെമി ഓട്ടോമാറ്റിക് പിസ്റ്റളുകൾ ഉണ്ടായിരുന്നു. അവർ ജാമ്യത്തിലിറങ്ങി വീണ്ടും അതേ ജോലി തന്നെ ചെയ്യുകയാണ്.

ഒരു പതിറ്റാണ്ടിലേറെയായി അനധികൃത ആയുധ വിതരണ 'തൊഴിലിന്റെ' ഭാഗമാണ് അവർ. പ്രഖ്യാപിത കുറ്റവാളിയായ മൊഹ് ബായ് സ്പെഷ്യൽ സെല്ലിന്റെ കർശന നിരീക്ഷണത്തിലാണ്. അവരുടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. അവർ വീണ്ടും പഴയ ജോലി തുടങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് അവര്‍ പതിവായി യാത്ര ചെയ്യുന്നു. പിടിക്കപ്പെടാതിരിക്കാൻ ഓരോ തവണയും വ്യത്യസ്തമായ റൂട്ടുകള്‌ തെരഞ്ഞെടുക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍