നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കഞ്ചാവ് അവശ്യ സേവനത്തിൽ ഉൾപ്പെടില്ല; 500 കിലോ കഞ്ചാവ് പിടിച്ചെടുത്ത് മേഘാലയ പൊലീസ്; വൈറലായ ട്വീറ്റ്

  കഞ്ചാവ് അവശ്യ സേവനത്തിൽ ഉൾപ്പെടില്ല; 500 കിലോ കഞ്ചാവ് പിടിച്ചെടുത്ത് മേഘാലയ പൊലീസ്; വൈറലായ ട്വീറ്റ്

  500 കിലോ കഞ്ചാവുമായി വന്ന ലോറി പിടികൂടി എന്ന് ചുരുക്കി പറയാതെ, അൽപ്പം ട്രോളും നർമവും ചേർത്താണ് പൊലീസിന്റെ ട്വീറ്റ്.

  (Image:Twitter/@MeghalayaPolice)

  (Image:Twitter/@MeghalayaPolice)

  • Share this:
   കോവിഡ് ലോക്ക്ഡൗണിനിടയിൽ മേഘാലയയിൽ കഴിഞ്ഞ ദിവസം പിടികൂടിയത് 500 കിലോ കഞ്ചാവുമായി വന്ന ലോറി. 500 കിലോ കഞ്ചാവ് പിടിച്ചെന്ന വാർത്ത വളരെ പ്രധാനപ്പെട്ടതാണെങ്കിലും ഈ വാർത്ത ശ്രദ്ധിക്കപ്പെടാൻ കാരണമായത് മേഘാലയ പൊലീസിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ വന്ന ട്വീറ്റാണ്.

   കഞ്ചാവുമായി വന്ന ലോറി പിടികൂടി എന്ന് ചുരുക്കി പറയാതെ, അൽപ്പം ട്രോളും നർമവും ചേർത്താണ് പൊലീസിന്റെ ട്വീറ്റ്.


   കൊറോണകാലത്ത് അവശ്യ വസ്തുക്കൾ എത്തിക്കുന്നതിൽ വിലക്കില്ലെങ്കിലും, കഞ്ചാവ് അതിൽപെടില്ല എന്ന് തുടങ്ങിയാണ് ട്വീറ്റ്. ട്വീറ്റിലെ പിന്നീടുള്ള വാചകങ്ങൾ അൽപ്പം 'ഹൈ' ആണ്. കൊള്ളേണ്ടവർക്ക് കൊള്ളും.


   എന്തായാലും ട്വീറ്റ് നെറ്റിസൺസിന് നന്നായി ഇഷ്ടപ്പെട്ടു. ഇതിനകം 600 ലധികം റീട്വീറ്റുകളും കമ്മന്റുകളുമാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. ഭൂരിഭാഗം റീട്വീറ്റുകളും പൊലീസിന്റെ ട്വീറ്റിനേക്കാൾ രസകരവുമാണ്.


   ചിലർക്ക് അറിയേണ്ടത് ആരാണ് മേഘാലയ പൊലീസിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതെന്നാണ്.


   കഴിഞ്ഞ ദിവസമാണ് മേഘാലയയിൽ 500 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ച ലോറി പിടികൂടിയത്.

   പിടികൂടിയ കഞ്ചാവ് കെട്ടുകളുടെ ചിത്രമടക്കമായിരുന്നു പൊലീസിന്റെ ട്വീറ്റ്.
   Published by:Naseeba TC
   First published: