• HOME
  • »
  • NEWS
  • »
  • crime
  • »
  • നവവധുവിന് മൈലാഞ്ചി ഇടാനെന്ന പേരിൽ വിളിച്ചു വരുത്തി; പഞ്ചാബിൽ മെഹന്ദി ആർട്ടിസ്റ്റിനെ കൂട്ട ബലാത്സംഗത്തിനിരയാക്കി

നവവധുവിന് മൈലാഞ്ചി ഇടാനെന്ന പേരിൽ വിളിച്ചു വരുത്തി; പഞ്ചാബിൽ മെഹന്ദി ആർട്ടിസ്റ്റിനെ കൂട്ട ബലാത്സംഗത്തിനിരയാക്കി

കേസിൽ മുഖ്യപ്രതിയും യുവതിയുടെ പരിചയക്കാരനുമായ ജസ്കരൺ ആണ് ഒളിവിൽപ്പോയിരിക്കുന്നത്. ഇയാളെയും എത്രയും വേഗം പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ലുധിയാന: വിവാഹച്ചടങ്ങിൽ മൈലാഞ്ചിയിടാനെന്ന പേരിൽ വിളിച്ചു വരുത്തി മെഹന്ദി ആർട്ടിസ്റ്റിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് 21കാരിയായ യുവതിയെ അഞ്ചുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ മണ്ഡ്യാനി സ്വദേശികളായ ജസ്കരൺ സിംഗ് മന്നി, സുഖ്വിന്ദർ സിംഗ്, വരീന്ദർ സിംഗ് വിക്കി, ബാനോർ സ്വദേശികളായ ഖുഷ്പ്രീത് സിംഗ്, തജ്രിന്ദർ സിംഗ് എന്നിവരാണ് പ്രതികൾ. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒരാളൊഴികെ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചാമനെയും വൈകാതെ തന്നെ അറസ്റ്റു ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Also Read-കൊലപാതകമെന്ന് പരാതി; അഞ്ചുമാസം മുമ്പ് മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു

യുവതി നൽകിയ പരാതി അനുസരിച്ച് പ്രതികളിലൊരാളായ ജസ്കരൺ ഇവരുടെ സുഹൃത്താണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ യുവതിയെ വിളിച്ചിരുന്നു. തന്‍റെ ഒരു ബന്ധു വിവാഹിതയാവുകയാണെന്നും മൈലാഞ്ചിയിടാൻ എത്തണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. സുഹൃത്തിന്‍റെ വാക്ക് വിശ്വസിച്ച് യുവതി ജോലിക്കായി ഇറങ്ങുകയും ചെയ്തു. രാത്രി എട്ട് മണിയോടെ ഫിറോസ്പുരിലെ ഒരു ഷോപ്പിംഗ് മാളിന് സമീപം ഭർത്താവ് തന്നെ ഇവരെ കൊണ്ടുവിട്ടു. അധികം വൈകാതെ പ്രതികളായ സുഖ്വിന്ദറും വരീന്ദറും ഇവിടെയെത്തുകയും ചെയ്തു.

Also Read-ഡ്രൈവർമാരുടെ വേഷത്തിൽ വിജിലൻസ്; ഓടി രക്ഷപ്പെടാൻ ശ്രമിച്ച വെഹിക്കിൾ ഇൻസ്പെക്ടറിൽ നിന്നും പണം പിടിച്ചെടുത്തു

തുടർന്ന് ജസ്കരണിനെ ഫോൺ ചെയ്ത ഇവർ യുവതിക്ക് ഫോണ്‍ കൈമാറി. സുഹൃത്തിന്‍റെ നിർദേശപ്രകാരം ഇവരുമൊത്ത് യുവതി പുറപ്പെടുകയും ചെയ്തു. മണ്ഡ്യാനിയിലെ ഒരു വീട്ടിലാണ് ഇവർ യുവതിയെ എത്തിച്ചത്. ജസ്കരണും മറ്റ് രണ്ട് പേരും ആ സമയം ഇവിടെയുണ്ടായിരുന്നു. ഇവിടെ വച്ച് ഇവർ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതിനു ശേഷം തന്നെ കൂട്ടിക്കൊണ്ടു വന്ന ഇടത്ത് തന്നെ തിരികെ കൊണ്ടു പോയി വിട്ടതായും യുവതി ആരോപിക്കുന്നു.

Also Read-യുപിയിൽ അഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായി; അമ്മയുടെ സഹോദരനായ 16കാരൻ അറസ്റ്റിൽ

പിന്നാലെയാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഉടൻ തന്നെ നടപടികൾ ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ മുഖ്യപ്രതിയും യുവതിയുടെ പരിചയക്കാരനുമായ ജസ്കരൺ ആണ് ഒളിവിൽപ്പോയിരിക്കുന്നത്. ഇയാളെയും എത്രയും വേഗം പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Published by:Asha Sulfiker
First published: