• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug peddling | എം.ഡി.എം.എ., ഹാഷിഷ് ഓയിൽ എന്നിവയുമായി മയക്കുമരുന്ന് സംഘത്തിലെ കണ്ണികൾ പിടിയിൽ

Drug peddling | എം.ഡി.എം.എ., ഹാഷിഷ് ഓയിൽ എന്നിവയുമായി മയക്കുമരുന്ന് സംഘത്തിലെ കണ്ണികൾ പിടിയിൽ

കണ്ണൂർ നഗരത്തിലും തളിപറമ്പിലുമായുള്ള രണ്ട് വ്യത്യസ്ഥ കേസുകളിലാണ് പ്രതികൾ പിടിയിലായത്

മയക്കുമരുന്നുമായി പിടിയിലായവർ, പിടിച്ചെടുത്ത വസ്തുക്കൾ

മയക്കുമരുന്നുമായി പിടിയിലായവർ, പിടിച്ചെടുത്ത വസ്തുക്കൾ

  • Share this:
കണ്ണൂരിൽ (Kannur) പോലീസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് സംഘത്തിലെ (Drug mafia) കണ്ണികൾ പിടിയിലായി. കണ്ണൂർ നഗരത്തിലും തളിപറമ്പിലുമായുള്ള രണ്ട് വ്യത്യസ്ഥ കേസുകളിലാണ് പ്രതികൾ പിടിയിലായത്.

ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം.എ., ഹാഷിഷ് ഓയിൽ എന്നിവയുമായി പാപ്പിനിശ്ശേരി അഞ്ചാംപീടികയിലെ എം.കെ. അജ്നാസ് (21) കണ്ണൂർ നഗരത്തിൽ വെച്ചാണ് പിടിയിലായത്. പുലർച്ചെ മൂന്ന് മണിയോടെ വാഹന പരിശോധനക്കിടെയാണ് യോഗശാല റോഡിൽ നിന്ന് പോലീസ് അജ്നാസിനെ പൊക്കിയത്. കണ്ണൂർ ടൗൺ സബ്ബ് ഇന്‍സ്പെക്ടര്‍ സി.എച്ച്. നസീബിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.

ടൗൺ സി.ഐ. ശ്രീജിത് കൊടേരിയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ്. പ്രതി ഓടിച്ചുവന്നതായ KL-59-T-2390 നമ്പര്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതിയിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എ., 56 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. നഗരത്തിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്നതാണ് മയക്കുമരുന്ന്.

പിടിയിലായ അജ്നാസ് സിന്തറ്റിക്ക് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇയാൾക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിടുണ്ട്. എസ്.ഐ. സീതാറാം, സി.പി.ഒ. നിശാന്ത്, മനീഷ് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി അർഷാദാണ് തളിപ്പറമ്പിൽ പിടിയിലായത്.  അർഷാദിനെയാണ് തളിപ്പറമ്പ് എസ്.ഐ. പി.സി. സഞ്ജയ് കുമാറാണ് അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് ആടിക്കുംപറ വർക്ക്ഷോപ്പിന് സമീപത്ത് വച്ച് മാരക മയക്കു മരുന്നായ എം.ഡി.എം.എ. വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ചൊവ്വാഴ്ച രാത്രിയോടെ എസ്.ഐ.സി. സഞ്ജയ് കുമാറും സംഘവും പട്രോളിങ് നടത്തുന്നതിനിടെയാണ് അർഷാദ് പോലീസിന്റെ വലയിലാക്കിയത്. കുറച്ചുനാളുകമായി പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

പ്രതിയുടെ കൈയ്യിൽ നിന്നും 0.950 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.   അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന പ്രതിക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് ലഭിച്ചത് എന്നതിനെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

തളിപ്പറമ്പ് ആടിക്കുംപറ വർക്ക്ഷോപ്പിന് സമീപത്ത് വച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എ. വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ചൊവ്വാഴ്ച രാത്രിയോടെ എസ്.ഐ സി. സഞ്ജയ് കുമാറും സംഘവും പട്രോളിങ് നടത്തുന്നതിനിടെയാണ്  അർഷാദ് പോലീസിന്റെ വലയിലായത്. കുറച്ചുനാളുകളായി പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

പ്രതിയുടെ കൈയ്യിൽ നിന്നും 0.950 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.   അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന പ്രതിക്ക് എവിടെ നിന്നാണ് ലഹരി മരുന്ന് ലഭിച്ചത് എന്നതിനെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

Summary: In two separate incidents in Kannur, police arrested two people possessing narcotic products. They were caught with MDMA and Hashish oil
Published by:user_57
First published: