• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രെയിനിൽ പെൺകുട്ടിയെ അപമാനിച്ച യുവാക്കൾക്ക് തടവുശിക്ഷ


Updated: July 11, 2018, 10:50 PM IST
ട്രെയിനിൽ പെൺകുട്ടിയെ അപമാനിച്ച യുവാക്കൾക്ക് തടവുശിക്ഷ
Representation image/reuters

Updated: July 11, 2018, 10:50 PM IST
കണ്ണൂർ: മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പെണ്‍കുട്ടിയെ അപമാനിച്ച യുവാക്കൾക്ക് തടവും പിഴയും ശിക്ഷ. കോഴിക്കോട് മാറാട് സ്വദേശി സജിനേഷ്, ബേപ്പൂർ സ്വദേശി മുരുകേഷ് എന്നിവർക്കാണ് മൂന്ന് വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും വിധിച്ചത്. 2013ല്‍ തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസിലായിരുന്നു സംഭവം. മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയെ കാസർകോട് വെച്ചാണ് ഉപദ്രപിച്ചത്. പെൺകുട്ടി ബഹളം വെച്ചതോടെ പിതാവും സഹയാത്രികരും റെയിൽവെ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടുകയായിരുന്നു. കാസർകോട് റെയിൽവെ പോലീസാണ് അന്വേഷണം നടത്തി തലശ്ശേരി കോടതിയിൽ കുറ്റപത്രം നൽകിയിരുന്നത്.
First published: July 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍