നെന്മാറ പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; രണ്ടുപേർ കസ്റ്റഡിയിൽ
മാസ്ക് ധരിക്കാത്ത യുവാക്കളെ ശാസിച്ചതോടെ എസ്ഐയോട് കയർക്കുകയും തുടർന്ന് നേരിയ സംഘർഷമുണ്ടാവുകയും ചെയ്തു...

nenmara ps
- News18 Malayalam
- Last Updated: June 7, 2020, 5:06 PM IST
പാലക്കാട്: നെന്മാറ പൊലീസ് സ്റ്റേഷനുനേരെ പെട്രോൾ ബോംബ് എറിഞ്ഞു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. സ്റ്റേഷന് മുന്നിലെ ബസ് വെയ്റ്റിംഗ് ഷെഡിന് മുന്നിൽ നിന്നും സ്റ്റേഷനിലേക്ക് ബിയർകുപ്പി കൊണ്ടുള്ള പെട്രോൾ ബോംബ് എറിയുകയായിരുന്നു.
എന്നാൽ സ്റ്റേഷന് മുന്നിലെ തെങ്ങിൽ തട്ടി കുപ്പി തെറിച്ചുവീണതിനാൽ അപകടം ഒഴിവായി. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം നെന്മാറ തിരുവിഴയാട് പരിശോധന നടത്തുന്നതിനിടെ മാസ്ക് ധരിക്കാത്ത യുവാക്കളെ ജൂനിയർ എസ് എ ജയ്സൻ ശാസിച്ചിരുന്നു. യുവാക്കൾ എസ്ഐയോട് കയർക്കുകയും തുടർന്ന് നേരിയ സംഘർഷമുണ്ടാവുകയും ചെയ്തു.
സംഭവത്തിൽ നെന്മാറ സ്വദേശികളായ കാർത്തിക് , അജീഷ്, പമ്പാവാസൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവർക്കെതിരെ മുൻപ് വധശ്രമം ഉൾപ്പടെയുള്ള കേസുകൾ ഉള്ളതായും പൊലീസ് പറയുന്നു.
TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ [NEWS]
അറസ്റ്റിലായ പ്രതികളുടെ സുഹൃത്തുക്കളാണ് കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരുന്നതായി നെന്മാറ സിഐ ദീപകുമാർ പറഞ്ഞു. നെന്മാറ എംംഎൽഎ കെ ബാബു സ്റ്റേഷൻ സന്ദർശിച്ചു.