• HOME
  • »
  • NEWS
  • »
  • crime
  • »
  • ട്വിസ്റ്റ്: സിനിമാനടി ആയാൽ കാമുകി ഉപേക്ഷിക്കുമെന്ന് ഭയം: തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടുപോയ കാമുകൻ പൊലീസ് പിടിയിൽ

ട്വിസ്റ്റ്: സിനിമാനടി ആയാൽ കാമുകി ഉപേക്ഷിക്കുമെന്ന് ഭയം: തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടുപോയ കാമുകൻ പൊലീസ് പിടിയിൽ

തിരക്കഥാകൃത്ത് യുവതിയെ നിരന്തരം ഫോണിൽ വിളിക്കാൻ തുടങ്ങി. സംസാരം പരിധി വിട്ടതോടെ യുവതി കാമുകനായ യുവാവിനെ വിവരമറിയിച്ചു. ഇതോടെയാണ് ആദ്യ ട്വിസ്റ്റ് എത്തുന്നത്.

News18

News18

  • News18
  • Last Updated :
  • Share this:
    പത്തനാപുരം: സിനിമാക്കഥയെ വെല്ലുന്ന തട്ടിക്കൊണ്ടു പോകലിന് പൊലീസിന്റെ വക ക്ലൈമാക്സ്. പത്തനാപുരത്താണ് വമ്പൻ ട്വിസ്റ്റുകളുമായി ഒരു തട്ടിക്കൊണ്ടുപോകൽ നടന്നത്. സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്ന യുവതിയുടെ കാമുകനും സംഘവുമാണ് ട്വിസ്റ്റിനൊടുവിലെ ക്ലൈമാക്സിൽ പൊലീസ് പിടിയിലായത്.

    ശനിയാഴ്ച വൈകിട്ടാണ് സംഭവം. സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി കഴിയുന്ന അടൂര്‍ സ്വദേശിയായ പെൺകുട്ടിക്ക് കാത്തിരിപ്പിനൊടുവിൽ ഒരു അവസരം ലഭിച്ചു. പത്തനാപുരം സ്വദേശിയായ യുവാവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിലാണ് വേഷം ഉറപ്പായത്. ഇതിന് പിന്നാലെ തിരക്കഥാകൃത്ത് യുവതിയെ നിരന്തരം ഫോണിൽ വിളിക്കാൻ തുടങ്ങി. സംസാരം പരിധി വിട്ടതോടെ യുവതി കാമുകനായ യുവാവിനെ വിവരമറിയിച്ചു. ഇതോടെയാണ് ആദ്യ ട്വിസ്റ്റ് എത്തുന്നത്. വിവരങ്ങൾ കേട്ടതോടെ തിരക്കഥാകൃത്ത് വ്യാജനാണോയെന്ന് സംശയം ഉയർന്നു.

    Also Read-'ജെഎൻയുവിൽ കോൺഗ്രസ്സും ഇടതുസംഘടനകളും നടത്തിയ അക്രമത്തെ വെള്ളപൂശുന്നു': മാധ്യമങ്ങൾക്കെതിരെ BJP നേതാക്കൾ

    ഇയാളെ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്ത് സത്യം പുറത്തു കൊണ്ടു വരാനുള്ള പദ്ധതിയാണ് കാമുകനും രണ്ട് സുഹൃത്തുക്കളും ചേർന്നിട്ടത്. സിനിമാ നടി ആയാൽ കാമുകി തന്നെ ഉപേക്ഷിച്ച് പോകുമെന്ന കാമുകന്റെ ഭയവും ഈ പദ്ധതി നടപ്പാക്കാൻ ധൈര്യമേകി. ശനിയാഴ്ച വൈകിട്ടോടെ മൂന്നംഗ സംഘം തിരക്കഥാകൃത്തിനെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടില്ല.

    തുടര്‍ന്ന് ഇയാളെ വഴിയിൽ കണ്ട ഇവർ കാറിൽ ബലമായി പിടിച്ചു കയറ്റി അടൂർ ഭാഗത്തേക്ക് കൊണ്ടു പോയി. സംഭവമറിഞ്ഞ് നാട്ടുകാർ പൊലീസില്‍ വിവരമറിയിച്ചതോടെയാണ് അടുത്ത ട്വിസ്റ്റ്. കൊല്ലം റൂറൽ എസ് പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ സംഘം എവിടെയാണെന്ന് കണ്ടെത്തി. രാത്രി ഒൻപത് മണിയോടെ അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തട്ടിക്കൊണ്ടു പോകൽ സംഘത്തെ അറസ്റ്റ് ചെയ്ത് ക്ലൈമാക്സിലെത്തിക്കുകയായിരുന്നു. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
    Published by:Asha Sulfiker
    First published: