• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape Case | ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സഹോദരങ്ങളടക്കം നാല് പേര്‍ പിടിയില്‍

Rape Case | ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സഹോദരങ്ങളടക്കം നാല് പേര്‍ പിടിയില്‍

യുവതിയുടെ വീട്ടിലുണ്ടായ കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ്‌ പീഡന വിവരം പുറത്തറിയുന്നത്‌.

  • Share this:



    കട്ടപ്പന: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച (Rape Case) കേസില്‍ സഹോദരങ്ങള്‍ അടക്കം 4 പേര്‍ അറസ്‌റ്റില്‍ (Arrest). അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അമ്പലത്തിങ്കല്‍ എബിന്‍ (23), ഇയാളുടെ സഹോദരന്‍ ആല്‍ബില്‍ (21), മാട്ടുക്കട്ട കുന്നപ്പള്ളിമറ്റം റെനിമോന്‍ (22), ചെങ്കര തുരുത്തില്‍ റോഷന്‍ (26) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.





    സമൂഹമാധ്യമങ്ങളിലൂടെ  യുവതിയുമായി അടുപ്പം സ്‌ഥാപിച്ച പ്രതികള്‍. യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ വീട്ടിലുണ്ടായ കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ്‌ പീഡന വിവരം പുറത്തറിയുന്നത്‌. പിന്നീട്‌ വീട്ടുകാര്‍ കട്ടപ്പന പോലീസിനെ സമീപിക്കുകയായിരുന്നു.

    സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നിരവധി പേര്‍ യുവതിയുമായി അടുപ്പം സ്‌ഥാപിച്ചതായും പീഡനത്തിനിരയാക്കിയതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ നാലു മാസത്തിനിടയില്‍ പല തവണ പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായും പോലീസ്‌ പറയുന്നു. റെനി മോനാണ്‌ യുവതിയുമായി ആദ്യം അടുപ്പം സ്‌ഥാപിച്ചത്‌. പിന്നീട്‌ വീട്ടിലെത്തി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

    തുടര്‍ന്ന്‌ കൂട്ടുകാരായ ആല്‍ബിനും, എബിനും യുവതിയുടെ നമ്പര്‍ കൈമാറുകയായിരുന്നു. പിന്നാലെ ഇവരും വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചു. ഫോണ്‍ വഴി യുവതിയുമായി പരിചയത്തിലായിരുന്ന ചെങ്കര സ്വദേശി റോഷന്‍ യുവതിയെ കട്ടപ്പനയില്‍ നിന്നും വാഹനത്തില്‍ കയറ്റി താന്‍ ജോലി ചെയ്‌തിരുന്ന നെടുങ്കണ്ടത്തെ റൂമിലെത്തിച്ചാണ്‌ പീഡിപ്പിച്ചത്‌.

    റെനിമോനെ പത്തനംത്തിട്ടയില്‍ ജോലി ചെയ്‌തിരുന്ന ബാറില്‍ നിന്നും മറ്റുള്ളവരെ വീടുകളില്‍ നിന്നുമാണ്‌ പിടികൂടിയത്‌. കട്ടപ്പന ഡിവൈ.എസ്‌.പി വി.എ. നിഷാദ്‌മോന്റെ നിര്‍ദേശപ്രകാരം എസ്‌.എച്ച്‌.ഒ വിശാല്‍ ജോണ്‍സന്‍, പ്രിന്‍സിപ്പല്‍ എസ്‌.ഐ കെ. ദിലീപ്‌ കുമാര്‍, സി.പി.ഒമാരായ, കൃഷ്‌ണകുമാര്‍, ബിബിന്‍ ദിവാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. കേസില്‍ കൂടുതല്‍ പേര്‍ ഭാഗമായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്‌. അറസ്‌റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.


    ഇടുക്കിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത നാലു പേര്‍ അറസ്റ്റില്‍; രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍


    ഇടുക്കി: ഇടുക്കി(Idukki) പൂപ്പാറയില്‍ 15 കാരിയെ കൂട്ടബലാത്സംഗം(Gang Rape) ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍(Arrest). ഇടുക്കിയിലെ ഏലത്തോട്ടത്തില്‍ ജോലിക്ക് വന്ന ദമ്പതിമാരുടെ മകളാണ് കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിന് ഇരയായത്. സാമുവല്‍, അരവിന്ദ് എന്നിവരും രണ്ടു പ്രായപൂര്‍ത്തിയാകാത്തവരുമാണ് അറസ്റ്റിലായത്.

    ആണ്‍സുഹൃത്തിനൊപ്പം ഞായറാഴ്ച പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഇവര്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ആണ്‍ സുഹൃത്ത് മദ്യപിച്ചിരുന്നു.

    സുഹൃത്തിനെ മര്‍ദിച്ച് ഓടിച്ചശേഷം പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സുഹൃത്ത് ബഹളംവച്ച് ആളെക്കൂട്ടി തിരികെച്ചെന്നപ്പോഴേക്കും നാലുപേരും പെണ്‍കുട്ടിയെ തേയിലക്കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

    പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി ഇടുക്കി എസ്.പി ആര്‍.കറുപ്പ് സാമി സ്ഥിരീകരിച്ചിരുന്നു. ഏലത്തോട്ടത്തില്‍ ജോലിക്കായി ബംഗാളില്‍നിന്ന് മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെണ്‍കുട്ടി. ഇതേ തോട്ടത്തില്‍ പണിക്കെത്തുന്ന യുവാവിനൊപ്പമാണ് പൂപ്പാറയിലെത്തിയത്.
    Published by:Arun krishna
    First published: