നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മനോദൗർബല്യമുള്ള ഭർത്താവിനെ തള്ളിയിട്ട് കഴുത്തിൽ പുതപ്പു മുറുക്കി കൊലപ്പെടുത്തി; ഭാര്യ കസ്റ്റഡിയിൽ

  മനോദൗർബല്യമുള്ള ഭർത്താവിനെ തള്ളിയിട്ട് കഴുത്തിൽ പുതപ്പു മുറുക്കി കൊലപ്പെടുത്തി; ഭാര്യ കസ്റ്റഡിയിൽ

  സംസ്കാര ചടങ്ങുകൾ നടത്താൻ ബന്ധുക്കൾ തിടുക്കം കാട്ടിയതിനെ തുടർന്ന് നാട്ടുകാർക്ക് സംശയം തോന്നിയതാണ് കൊലപാതകമാണ് വ്യക്തമായത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പാലക്കാട്: മനോദൗർഭല്യമുള്ള ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യ കസ്റ്റഡിയിൽ. പാലക്കാട് മലമൽക്കാവിൽ തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം. സിദ്ദീഖ് (58) ആണ് മരണപ്പെട്ടത്. സംസ്കാര ചടങ്ങുകൾ നടത്താൻ ബന്ധുക്കൾ തിടുക്കം കാട്ടിയതിനെ തുടർന്ന് നാട്ടുകാർക്ക് സംശയം തോന്നിയതാണ് കൊലപാതകമാണ് വ്യക്തമായത്.

   നാട്ടുകാരാണ് തൃത്താല പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി കബറടക്കം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. മൃതദേഹം പാലക്കാട് എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. ഇതിനു ശേഷമാണ് കഴുത്തിൽ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തിയത്.

   തുടർന്ന് രാത്രി തന്നെ കഴുത്തിൽ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തി. ഇതോടെ സിദ്ദീഖിന്റെ ഭാര്യ ഫാത്തിമ(45)യെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഫാത്തിമ കുറ്റം സമ്മതിക്കുകയായിരുന്നു.  മനോദൗർബല്യമുള്ള ഭർത്താവുമൊത്തു തുടർജീവിതം സാധ്യമാകാത്തതാണ് കൊലപാതകത്തിന് കാരണം എന്നാണ് ഫാത്തിമ പൊലീസിനോട് പറഞ്ഞത്. ഫാത്തിമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

   You may also like:Rain Alert | മെയ് 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

   സിദ്ദീഖിനെ വീടിന്റെ മുൻവശത്തു കിടത്താൻ പലതവണ ശ്രമിച്ചിട്ടും അനുസരിക്കാതെ തിണ്ണയിൽ കയറി നിന്നപ്പോൾ താഴെ തള്ളിയിട്ടു കൈകൊണ്ടു മുഖം പൊത്തി കഴുത്തിൽ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫാത്തിമയുടെ മൊഴി.

   പുതപ്പ് വീടിനു സമീപത്തു നിന്നു കണ്ടെടുത്തു. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായംലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
   Published by:Naseeba TC
   First published:
   )}