• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം; കടയുടമ അറസ്റ്റില്‍

Arrest | കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം; കടയുടമ അറസ്റ്റില്‍

പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു

  • Share this:
    കൊല്ലം: പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ വ്യാപാരിയെ പോലീസ് അറസ്റ്റ്(Arrest) ചെയ്തു. ജോനകപ്പുറം സ്വദേശി ഫൈസലാ(34)ണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന പെണ്‍കുട്ടികളെയാണ് അതിക്രമത്തിന് ഇരയാക്കിയത്.

    പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുഖേഷ്, അനില്‍ ബേസില്‍, മാത്യു, എ.എസ്.ഐ. ശ്രീകുമാര്‍, എസ്.സി.പി.ഒ. ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

    Also Read-Pocso | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

    Arrest | അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ 34കാരന്‍ ലെെംഗികമായി പീഡിപ്പിച്ചതായി പരാതി

    പാലക്കാട്: അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ ലൈംഗികമായി പീഡിപ്പിച്ച (Sexual assault) പരാതിയില്‍ പ്രതി പിടിയില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ ഉണ്ണിയാല്‍ കര്‍ക്കിടാംകുന്ന് സ്വദേശി ഹംസ (34) ആണ് അറസ്റ്റിലായത്.

    ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദ സംഭവ നടക്കുന്നത് പള്ളിക്കുന്ന് ആവണക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു പ്രതി. ഇതിനിടയിലാണാണ് മണ്ണാര്‍ക്കാട് അടയ്ക്ക വില്‍ക്കാനെത്തിയ പന്ത്രണ്ട് വയസ്സുകാരനെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ കരുവാരക്കുണ്ട് സ്റ്റേഷനിലും സമാനമായ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

    Also Read-Theft Case | പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

    മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കെ.ആര്‍. ജസ്റ്റിന്‍, സുരേഷ് ബാബു, എ.എസ്.ഐ. വിജയ് മണി, സി.പി.ഒ.മാരായ നസീം, റമീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
    Published by:Jayesh Krishnan
    First published: