• HOME
 • »
 • NEWS
 • »
 • crime
 • »
 • MIDDLE AGED MAN ARRESTED FOR MOLESTING 11 YEAR OLD GIRL

പതിനൊന്നുകാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ

കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ 25നും അതിന് മുമ്ബും ഷിജി ജോര്‍ജി​ന്‍റെ വീട്ടില്‍ വെച്ച്‌ പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പാലക്കാട്: പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ ശ്രീകൃഷ്ണപുരം പൊലീസ്​ അറസ്റ്റ് ചെയ്തു. കുലിക്കിലിയാട് തൊണ്ടിയാംപാടത്തില്‍ വീട്ടില്‍ ഷിജി ജോര്‍ജ് (44) ആണ് പിടിയിലായത്. കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ 25നും അതിന് മുമ്ബും ഷിജി ജോര്‍ജി​ന്‍റെ വീട്ടില്‍ വെച്ച്‌ പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്. ചൈല്‍ഡ് ലൈന്‍ വിഭാഗത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ശ്രീകൃഷ്ണപുരം സി. ഐ. കെ.എം. ബിനീഷും സംഘവുമാണ്​ പ്രതിയെ പിടികൂടിയത്​. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

  ഭർത്താവിന്‍റെ ഫോൺ വിളി സഹിക്കാനാകാതെ ഭാര്യ ജീവനൊടുക്കി

  ഇടുക്കി: ഭര്‍ത്താവിന്‍റെ അമിത ഫോണ്‍ വിളി സഹിക്കാനാകാതെ വീട്ടമ്മ ജീവനൊടുക്കി. തേനി ജില്ലയിലെ വരശനാട്ടിലാണ് സംഭവം. കൂലിത്തൊഴിലാളിയായ സുരേഷിന്‍റെ ഭാര്യ പാണ്ടിയമ്മാളാണ്​ (40) വീട്ടില്‍ തൂങ്ങിമരിച്ചത്. പാണ്ടിയമ്മാൾ എഴുതിയ ആത്മഹത്യാ കുറിപ്പിൽ ഇക്കാക്യം വ്യക്തമാക്കിയിട്ടുണ്ട്

  സുരേഷ്​ നിരന്തരം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. സംഭവദിവസം ഉണ്ടായ വഴക്കാണ് ആത്മഹത്യയില്‍ കലാശിച്ചത്. ഇവര്‍ക്ക് ഒരു മകനും മകളും ഉണ്ട്. മൃതദേഹം പൊലീസ് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

  സംഭവത്തിൽ തേനി പൊലീസ് കേസെടുത്തിട്ടുണ്ട്. പാണ്ടിയമ്മാളിന‍റെ മൃതദേഹം തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  പിഞ്ചു കുഞ്ഞിന്‍റെ തല കടിച്ചെടുത്ത് നടുറോഡിലൂടെ ഓടുന്ന നായ; ഞെട്ടിക്കുന്ന കാഴ്ച മധുരയിൽ

  ചെന്നൈ: പിഞ്ചു കുഞ്ഞിന്‍റെ തല കടിച്ചെടുത്ത് നടുറോഡിലൂടെ ഓടുന്ന നായയെ കണ്ടെത്തിയത് ഭീതി പടർത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്ത് ബിബികുളത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ആളാണ് കുഞ്ഞിന്‍റെ തലയും കടിച്ചെടുത്ത് നടുറോഡിലൂടെ ഓടിയെത്തിയ നായയെ കണ്ടെത്തിതയത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, നായയനെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

  നായയിൽ നിന്ന് കുഞ്ഞിന്‍റെ തല വീണ്ടെടുക്കുമ്പോൾ ചെളി പുരണ്ട നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ നായയുടെ ആക്രമണത്തിന് ഇരയായ കുഞ്ഞിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കുഞ്ഞിന്റെ തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുന്നുണ്ടെന്നാണ് ഉച്ചയ്ക്ക് 12 മണിയോടെ സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് തല്ലാകുളം പോലീസ് പറഞ്ഞു.

  എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പൊലീസ്. പ്രദേശത്തെ ഏതെങ്കിലും വീട്ടില്‍ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാന്‍ വഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ജനിച്ച ഉടന്‍ മാതാപിതാക്കള്‍ വഴിയോരത്ത് ഉപേക്ഷിച്ച കുട്ടിയെയാകും നായ കടിച്ചെടുത്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മധുര ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

  കുരങ്ങുകളിൽ നിന്ന് രക്ഷപെടാൻ ടെറസിൽനിന്ന് ചാടിയ ബിജെപി നേതാവിന്‍റെ ഭാര്യ മരിച്ചു

  ആക്രമിക്കാനെത്തിയ കുരങ്ങുകളിൽനിന്ന് രക്ഷപെടാനായി വീടിന്‍റെ ടെറസിൽനിന്ന് ചാടിയ ബിജെപി നേതാവിന്‍റെ ഭാര്യ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന ടൗണിലെ സ്വന്തം വീട്ടിലായിരുന്നു സംഭവം. വീടി​ന്‍റെ ടെറസിലേക്ക് പോയ 50കാരിയായ സുഷമാ ദേവിയാണ് ദാരുണമായി മരിച്ചത്​. പ്രാദേശിക ബി.ജെ.പി നേതാവ് അനില്‍ കുമാര്‍ ചൗഹാ​ന്‍റെ ഭാര്യയാണ്​ ഇവര്‍​.

  Also Read- പെരുമ്പാമ്പിനെ കയറിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; വനംവകുപ്പ് അന്വേഷണം തുടങ്ങി

  വീഴ്ചയിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ഭർത്താവ് അനിൽ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പ്രാദേശിക ബിജെപി നേതാവായ അനിൽ അന്തരിച്ച മുൻ പാർട്ടി എംപിയായ ഹുക്കും സിങ്ങിന്റെ അനന്തരവനാണ്, 2014 മെയ് മുതൽ 2018 ഫെബ്രുവരി 3 വരെ ഹുക്കും സിങ് കൈരാന ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

  കുരങ്ങുകളുടെ ആക്രമണം മാരകമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ച നിരവധി സംഭവങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച, ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ, കുരങ്ങിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് 11 വയസ്സുള്ള കുട്ടി മരിച്ചു. ഷാംലിയിൽ നടന്നതിന് സമാനമായിരുന്നു ഈ സംഭവവും. ഇരയായ ദിവ്യാന്ശ് ശർമ്മ രാവിലെ 6:30 ഓടെ വീടിന്റെ രണ്ടാം നിലയിലായിരുന്നപ്പോൾ കുരങ്ങൻ ആക്രമിച്ചതായി പോലീസ് പറഞ്ഞു. കുരങ്ങിൽനിന്ന് രക്ഷപെടാൻ ഓടിയപ്പോൾ കുട്ടി കെട്ടിടത്തിന് താഴേക്കു വീഴുകയായിരുന്നു.

  അധികൃതർ കുരങ്ങുകളുടെ ഭീഷണി നേരിടാൻ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. ന്യൂസ്ബൈറ്റ്സിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, മഥുര മുനിസിപ്പൽ കോർപ്പറേഷൻ 100 ഓളം കുരങ്ങുകളെ പിടികൂടി. കുരങ്ങു ശല്യത്തിനെതിരെ സിവിൽ ബോഡി 15 ദിവസത്തെ പ്രത്യേക കർമ്മപദ്ധതി ആരംഭിച്ചു, ആദ്യഘട്ടത്തിൽ മഥുരയിലെ മൂന്ന് ക്ഷേത്രങ്ങളിൽ നിന്ന് കുരങ്ങുകളെ പിടികൂടും. പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ബങ്കി ബിഹാരി ക്ഷേത്ര പരിസരം വൃന്ദാവൻ, ചൗബിയ പാറ, മഥുരയിലെ ദ്വാരകാധിഷ് ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ നിന്ന് കുരങ്ങുകളെ പിടികൂടും.
  Published by:Anuraj GR
  First published:
  )}