നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • അയൽവീട്ടിലെ സ്ത്രീകളെ നോക്കി 58കാരൻ നഗ്നത പ്രദർശിപ്പിച്ചു; കേസെടുത്തപ്പോൾ ഞരമ്പു മുറിച്ച് ആത്മഹത്യാശ്രമം

    അയൽവീട്ടിലെ സ്ത്രീകളെ നോക്കി 58കാരൻ നഗ്നത പ്രദർശിപ്പിച്ചു; കേസെടുത്തപ്പോൾ ഞരമ്പു മുറിച്ച് ആത്മഹത്യാശ്രമം

    സ്ത്രീകളുടെ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് ഇയാൾ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തിയത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോട്ടയം: അയല്‍ വീട്ടുകാരായ സ്ത്രീകളെ നോക്കി നഗ്നതാ പ്രദര്‍ശനം നടത്തിയ 58 കാരൻ, പൊലീസ് കേസെടുത്തപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നഗ്നതാ പ്രദർശനം നടത്തിയതായി വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തം വാര്‍ന്നൊഴുകിയ ഇയാളെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയം കോതനല്ലൂരിലാണ് സംഭവം നടന്നത്.

      Also Read- യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി കനാലിൽ ഉപേക്ഷിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ

      സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് നോക്കി നഗ്നതാ പ്രദര്‍ശനവും അസഭ്യവര്‍ഷം ചൊരിയലും ഇയാള്‍ പതിവാക്കിയിരുന്നതായാണ് പരാതി. കഴിഞ്ഞ ദിവസവും രാവിലെ പതിവുപോലെ ഇത് അരങ്ങേറിയപ്പോള്‍ സ്ത്രീകള്‍ തന്നെ ഇത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തു. തുടര്‍ന്ന് കടുത്തുരുത്തി പൊലീസില്‍ പരാതി നൽകി. റെക്കോർഡ് ചെയ്ത വീഡിയോ ഉള്‍പ്പെടെ തെളിവായി പരാതിക്കൊപ്പം നല്‍കി.

      Also Read- 20 മാസം മാത്രമായ കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18കാരിയായ അമ്മ അറസ്റ്റിൽ

      പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇയാള്‍ വിഷം കഴിക്കുകയും പരാതിക്കാരിയുടെ വീട്ടിൽ ചെന്ന് കൈഞരമ്പ് മുറിക്കുകയുമായിരുന്നു. താമസിയാതെ ഇയാള്‍ ബോധ രഹിതനാവുകയും ചെയ്തു. രക്തം വാർന്ന് അവശ നിലയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
      Published by:Rajesh V
      First published:
      )}