കൊല്ലത്തെ മധ്യവയസ്കൻ്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു

Middle-aged man's murder in Kollam | പ്രതി സുഹൃത്തായ സഹപ്രവർത്തകൻ

News18 Malayalam | news18-malayalam
Updated: July 10, 2020, 12:14 PM IST
കൊല്ലത്തെ മധ്യവയസ്കൻ്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു
murder
  • Share this:
കൊല്ലത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ ആറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ച പെരുമ്പുഴ സ്വദേശി ഓമനക്കുട്ടൻ്റെ മരണമാണ്  കൊലപാതകമെന്ന് തെളിഞ്ഞത്. സുഹൃത്തായ പെരുമ്പുഴ സ്വദേശി മനുവാണ് പ്രതി.

കുണ്ടറയിൽ ഡോക്ടറുടെ വീട്ടിൽ സഹായികളായി പ്രവർത്തിക്കുകയായിരുന്നു ഓമനക്കുട്ടനും മനുവും. കഴിഞ്ഞ ആറിന് രാത്രി ഓമനക്കുട്ടനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരവാർന്ന നിലയിൽ ഡോക്ടറുടെ വീടിനു സമീപം കണ്ടെത്തുകയായിരുന്നു. ഓമനക്കുട്ടനെ ഗുരുതരനിലയിൽ ആദ്യം കണ്ടെത്തിയത് താനാണെന്ന് മനു പോലീസിന് മൊഴി നൽകിയിരുന്നു.

TRENDING: ‘Jio-bp’ partnership | റിലയൻസിനൊപ്പം കൈകോർത്ത് ബ്രിട്ടീഷ് പെട്രോളിയവും; 49% ഓഹരി സ്വന്തമാക്കിയത് ഒരു ബില്യൺ ഡോളറിന് [NEWS]സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക് കൂടുന്നു; പഠിക്കാന്‍ DGP ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി [NEWS]Covid 19 in UP| രോഗനിരക്കും മരണനിരക്കും കുറവ്; കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തർപ്രദേശിന്റെ വിജയഗാഥ [PHOTOS]

പോസ്റ്റുമോർട്ടത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്നുള്ള പരിശോധനയിൽ രക്തം പുരണ്ട തടി കഷണം കണ്ടെത്തി. മനുവിനെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

ജോലി ചെയ്യുന്നത് സംബന്ധിച്ച് വാക്കേറ്റമുണ്ടാവുകയും തലയ്ക്കടിക്കുകയുമായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഉത്ര കൊലക്കേസിലും കടയ്ക്കലിൽ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിലും പ്രതികളെ കണ്ടെത്തി സിറ്റി പോലീസും റൂറൽ പോലീസും മികച്ച അന്വേഷണ മികവാണ് കാഴ്ചവച്ചത്.
Published by: meera
First published: July 10, 2020, 12:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading