നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

  പത്തനംതിട്ടയില്‍ ഇതരസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

  സംഭവുമായി ബന്ധപ്പെട്ട് രണ്ട് പോരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പത്തനംതിട്ട: പന്തളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഫാനീന്ദ്ര ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

   പന്തളത്തെ സ്വകാര്യ ബസ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് ഇയാളുടെ മൃതദേഹം ലഭിക്കുന്നത്. ഇയാളുടെ ശരിരത്തില്‍ ക്ഷതമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പോരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

   കേസുമായി ബന്ധപ്പെട്ട ഇയാളുടെ ഒപ്പം താമസിക്കുന്നവരെ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകായണ്. മൃതദേഹം കണ്ടെത്തിയ സ്ഥാലത്തെ സി സി ടിവി ഉള്‍പ്പടെയുള്ളവ പോലീസ് പരിശോധിച്ച് വരുകായണ്.

   ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ഫാനീന്ദ്രയുടെ മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പോലീസ് പറഞ്ഞു.

   Acid Attack| വിവാഹാഭ്യർത്ഥന നിരസിച്ചതിന്​ അയൽവാസി യുവതിയുടെ ദേഹത്ത്​ ആസിഡ്​ ഒഴിച്ചു

   വാഹാഭ്യർത്ഥന ( marriage proposal) നിരസിച്ചതിന്​ യുവതി​യുടെ ദേഹത്ത്​ യുവാവ്​ ആസിഡ്​ (Acid) ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്​. ഡൽഹി ബാവനയിലാണ്​ സംഭവം. പെൺകുട്ടിയുടെ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തും കഴുത്തിനും പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

   മോണ്ടു എന്ന് വിളിക്കുന്ന 23 വയസുള്ള അയൽവാസിയാണ്​ 26 വയസുള്ള യുവതിക്ക്​ മേൽ ആസിഡ്​ ഒഴിച്ചത്​. വിവാഹിതയായ യുവതിയെ വിവാഹ അഭ്യർത്ഥന നടത്തി മോണ്ടു നിരന്തരം ശല്യം ചെയ്യുമായിരുന്നു. ശല്യം സഹിക്കാനാവാതെ യുവതിയും കുടുംബവും വീട്​ മാറി.

   Also Read- Bevco| സംസ്ഥാനത്ത് 175 മദ്യവിൽപനശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ

   നവംബർ മൂന്നിന് യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു​ യുവതിയോട്​ ഭർത്താവിനെ ഉപേക്ഷിച്ച്​ തനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടു. നിരസിച്ച യുവതിയുടെ കൈകൾ പിന്നിൽ കെട്ടി ദേഹത്തേക്ക്​​ ആസിഡ്​ ഒഴിച്ച്​ കടന്നു കളയുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഹാറിലെ ബക്​സറിൽ നിന്നാണ്​ മോണ്ടുവിനെ അറസ്റ്റ്​ ചെയ്​തത്​.

   Also Read- Accident| തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവും മകനും മരിച്ചു

   ''മോണ്ടു കൈകൾ കെട്ടിയിടുകയും മുഖത്തേക്ക് ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്നാാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക ടീമിനെ നിയോഗിച്ചു. മൊബൈൽ ഫോൺ സിഗ്നൽ അടക്കമുള്ളവ പരിശോധിച്ച് ഇയാൾ ബിഹാറിൽ ഒളിവിലാണെന്ന് കണ്ടെത്തി. പൊലീസ് ടീം ബിഹാറിലെ ഗ്രാമത്തിലെത്തി പ്രതിയെ പിടികൂടി ഡൽഹിയിലെത്തിക്കുകയായിരുന്നു''- ഔട്ടർ നോർത്ത് ഡി സി പി ബ്രിജേന്ദ്ര കുമാർ താക്കൂർ പറഞ്ഞു.

   Also Read- ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

   നവംബർ ആറിനാണ് ബിഹാറിലെ ബക്സറിൽ നിന്ന് മോണ്ടുവിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമിത്തിനിടെ ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ചുവെടിവെക്കുകയും ഇയാളുടെ കാലിൽ വെടിയുണ്ടയേൽക്കുകയും ചെയ്തു. ''കുറേ മാസങ്ങളായി പെണ്‍കുട്ടിയുടെ പുറകെ വിവാഹ അഭ്യര്‍ത്ഥനയുമായി നടക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ പെൺകുട്ടി ഈ ആവശ്യം നിരസിച്ചു''- പൊലീസ് പറഞ്ഞു.

   Also Read- Variyamkunnath | ചിത്രം വാരിയന്‍ കുന്നന്റെതെന്ന് ഉറപ്പിക്കാനാവില്ല, ഫ്രഞ്ച് മാഗിസിനില്‍ പേര് പറയുന്നില്ല; ഡോ. അബ്ബാസ് പനക്കല്‍
   Published by:Jayashankar AV
   First published:
   )}