നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയത്തെ ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

  കോട്ടയത്തെ ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

  ബംഗാൾ സ്വദേശി അറസ്റ്റിലായത് കർണാടകയിൽ നിന്ന്

  arrest

  arrest

  • News18
  • Last Updated :
  • Share this:
   കോട്ടയം: ഇതരസംസ്ഥാന തൊഴിലാളി പുഷ്പകുമാറിന്റെ കൊലപാതകത്തിൽ സുഹൃത്തും ബംഗാൾ സ്വദേശിയുമായ അപ്പുറോയി അറസ്റ്റിലായി. ബംഗളുരു വൈറ്റ് ഫീൽഡിൽ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പുഷ്പകുമാറിന്റേത് കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ വ്യക്തമാക്കി.

   ഏപ്രിൽ 16നാണ് പുഷ്പകുമാർ സൈബി എന്ന പുഷ്പകുമാർ  കൊല്ലപ്പെട്ടത്. കോട്ടയം ഡിസിസി ഓഫീസിന് എതിർവശത്തെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുത്തിയ ശേഷം പേഴ്സ്, എ ടി എം കാർഡ് ഫോൺ എന്നിവ പ്രതി കവർന്നെടുത്തു. തുടർന്ന് എറണാകുളത്ത് നിന്ന് ട്രെയിൻ മാർഗം ബംഗളുരുവിലേക്ക് കടന്നു. കോടിമതയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
   കൊലപാതകത്തിനിടെ കൈക്ക് പരുക്കേറ്റ പ്രതി ബംഗളൂരുവിൽ ചികത്സ തേടിയിരുന്നു.
   Published by:Rajesh V
   First published:
   )}