• HOME
  • »
  • NEWS
  • »
  • crime
  • »
  • SHOCKING| ഐസോലേഷൻ വാർഡില്‍ ഡോക്ടർ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി മരിച്ചു

SHOCKING| ഐസോലേഷൻ വാർഡില്‍ ഡോക്ടർ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി മരിച്ചു

അബോർഷനെ തുടർന്നുണ്ടായ രക്തസ്രാവം മൂലമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് കൊറോണ സംശയത്തെ തുടർന്ന് ഐസോലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പട്ന: ബീഹാർ ഗയയിലെ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ലുധിയാന സ്വദേശിയായ 25കാരി ഐസോലേഷൻ വാർഡിൽ ഡോക്ടറുടെ പീഡനത്തിനിരയായ വാർത്ത ഡെക്കാൺ ഹെറാള്‍ഡ് ആണ് പുറത്തുവിട്ടിരിക്കുന്നത്. .

    ഇക്കഴിഞ്ഞ മാർച്ച് 25നാണ് യുവതിയും ഭർത്താവും പഞ്ചാബിലെ ലുധിയാനയിൽ നിന്നും ഗയയിലെത്തിയത്. രണ്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതിയ്ക്ക് ആരോഗ്യകാരണങ്ങളാൽ ഗർഭച്ഛിദ്രം നടത്തേണ്ടി വന്നിരുന്നു. അതിനു ശേഷമായിരുന്നു ഭർത്താവുമൊത്ത് ബീഹാറിലേക്ക് മടങ്ങിയെത്തിയത്. ഇവിടെ വന്നതിന് ശേഷം അമിത രക്തസ്രാവം ഉണ്ടായ യുവതിയെ മാർച്ച് 27ന് ഗയയിലെ ANMMCHൽ പ്രവേശിപ്പിച്ചു.

    എമർജന്‍സി വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ കൊറോണ വൈറസ് സംശയത്തെ തുടർന്ന് ഏപ്രിൽ ഒന്നിനാണ് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയത്. ഇവിടെ രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന ഡോക്ടർ തുടർച്ചയായി രണ്ടു ദിവസം യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

    കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ യുവതിയെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിയ ശേഷവും ഭയത്തോടെ കഴിഞ്ഞ യുവതി, വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്. വീട്ടിൽ തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞ് ഏപ്രിൽ 6ന് അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. പിന്നാലെയാണ് ബന്ധുക്കൾ പരാതി നൽകിയത്.

    BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു [PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ [NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് [NEWS]

    പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ്, യുവതി നൽകിയ വിവരങ്ങൾ അനുസരിച്ച് ആശുപത്രിയിലെത്തി പ്രതിയായ ഡോക്ടറെ തിരിച്ചറിയാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

    ഗുരുതരമായ ആരോപണം തന്നെയാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതും ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് വരികയാണെന്നുമാണ് ആശുപത്രി സൂപ്രണ്ടന്റ് ഡോ.വി.കെ.പ്രസാദ് അറിയിച്ചത്. സിസിറ്റിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണെന്നും കുറ്റക്കാരെ തിരിച്ചറിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



    എന്നാൽ ഇതിനിടെ ഡോക്ടര്‍മാരെന്ന വ്യാജേന ഐസോലേഷൻ വാർഡിൽ കയറിയ രണ്ട് പേരെ ഗയ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏതായാലും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

    Published by:Asha Sulfiker
    First published: