ഇന്റർഫേസ് /വാർത്ത /Crime / പതിനാറുകാരിയെ രഹസ്യമായി ഒപ്പം താമസിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പതിനാറുകാരിയെ രഹസ്യമായി ഒപ്പം താമസിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പെൺകുട്ടിക്ക് പനി പിടിച്ചതിനെ തുടർന്ന് ശനിയാഴ്ച രണ്ടുപേരും നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. പരിശോധനയ്ക്കിടെ സംശയം തോന്നിയ ആശുപത്രി അധികൃതർ, പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ച് അറിയുകയായിരുന്നു

പെൺകുട്ടിക്ക് പനി പിടിച്ചതിനെ തുടർന്ന് ശനിയാഴ്ച രണ്ടുപേരും നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. പരിശോധനയ്ക്കിടെ സംശയം തോന്നിയ ആശുപത്രി അധികൃതർ, പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ച് അറിയുകയായിരുന്നു

പെൺകുട്ടിക്ക് പനി പിടിച്ചതിനെ തുടർന്ന് ശനിയാഴ്ച രണ്ടുപേരും നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. പരിശോധനയ്ക്കിടെ സംശയം തോന്നിയ ആശുപത്രി അധികൃതർ, പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ച് അറിയുകയായിരുന്നു

  • Share this:

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രഹസ്യമായി ഒപ്പം താമസിപ്പിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍ ആയി. ജാര്‍ഖണ്ഡ് സ്വദേശി സോനാലാല്‍(20) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ പെണ്‍കുട്ടിക്കൊപ്പമാണ് നെടുങ്കണ്ടത്തിന് സമീപത്തെ ഏലത്തോട്ടത്തില്‍ ഇയാൾ താമസിച്ചിരുന്നത്. ഇരുവരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. നെടുങ്കണ്ടത്തെ ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയതായിരുന്നു സോനാലാൽ. ഇയാൾ ജാർഖണ്ഡിൽനിന്ന് പോരുമ്പോൾ പെൺകുട്ടിയെയും ഒപ്പം കൂട്ടിയിരുന്നു.

ഇരുവരും നാട്ടിൽനിന്ന് ഒളിച്ചോടുകയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിക്ക് പനി പിടിച്ചതിനെ തുടർന്ന് ശനിയാഴ്ച രണ്ടുപേരും നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. പരിശോധനയ്ക്കിടെ സംശയം തോന്നിയ ആശുപത്രി അധികൃതർ, പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ച് അറിയുകയായിരുന്നു. ഇതേതുടർന്ന് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിക്ക് 16 വയസ്സാണെന്ന് കണ്ടെത്തി.

ഇതേത്തുടർന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ വിളിച്ച് ആശുപത്രി അധികൃതർ വിവരം നല്‍കി. പൊലീസിനെ വിളിപ്പിച്ച ശേഷം പെൺകുട്ടിയെയും യുവാവിനെയും ഒരു മുറിയിൽ ഇരുത്തിയിരുന്നു. എന്നാൽ അതിനിടെ ഇവര്‍ ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു. തിരികെ ജാര്‍ഖണ്ഡിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ എറണാകുളത്തുനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Also Read- വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ഇന്ന് ലണ്ടനിൽ റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 18കാരൻ അറസ്റ്റിലായി. ബ്രിട്ടനിലെ മാർഗേറ്റ് ഫ്ലാ - വെസ്റ്റ് പാം ബീച്ചിൽ കാറിനുള്ളിൽവെച്ചാണ് 13കാരിയെ 18കാരൻ ലൈംഗികമായി ചൂഷണം ചെയ്തത്. വീടു വിട്ടിറങ്ങിയ രണ്ടു പെൺകുട്ടികളെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് അവരിൽ ഒരാളെ കാറിനുള്ളിൽവെച്ച് ലൈംഗികമായി ചൂഷണം ചെയ്തതായി പൊലീസ് കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോറൽ ഗേറ്റ് പാർക്കിന്റെ പിൻഭാഗത്ത് ഒരു കറുത്ത ഓഡി കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടതായി ഒരു മാർഗേറ്റ് പോലീസ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു. പെട്രോളിങ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിനു അടുത്തേക്ക് എത്തിയപ്പോൾ ഒരു യുവാവ് ഡ്രൈവറുടെ സീറ്റിൽ അർദ്ധ നഗ്നയായി 13 വയസുള്ള പെൺകുട്ടിയുമായി ഇരിക്കുകയാണെന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു. മറ്റൊരു പുരുഷൻ 12 വയസുള്ള പെൺകുട്ടിക്കൊപ്പം കാറിന്‍റെ പിൻ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു.

ഇരുവരും പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുൻ സീറ്റിൽ ഇരുന്നത് മാർഗേറ്റ് സ്വദേശിയായ ജുഡ്‌ലി ജോസഫ് എന്നയാളാണെന്നും പൊലീസ് കണ്ടെത്തി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് വീടു വിട്ടിറങ്ങിയ പെൺകുട്ടികളാണ് ഒപ്പമുള്ളതെന്ന് തിരിച്ചറിഞ്ഞത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് താനും സഹോദരിയും ജോസഫിനെയും മറ്റൊരാളെയും ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. അങ്ങനെയാണ് അവരെ കാണാൻ വീടു വിട്ടിറങ്ങിയതെന്നും, പാർക്കിൽ പുലർച്ചെ എത്തിയത് ലഹരി മരുന്ന് ഉപയോഗിക്കാനാണെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

First published:

Tags: Abuse girl, Idukki, Migrant worker arrested, Nedunkandam, Sexual abuse