• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder| കൊല്ലത്ത് ബാർ ജീവനക്കാർ സംഘം ചേർന്ന് മർദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

Murder| കൊല്ലത്ത് ബാർ ജീവനക്കാർ സംഘം ചേർന്ന് മർദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

ബാർ അടക്കാനുള്ള സമയമായിട്ടും പുറത്തേക്ക് പോകാൻ മദ്യലഹരിയിലായിരുന്ന ഇയാൾ തയാറായില്ലെന്നാണ് വിവരം. തുടർന്നു നടന്ന തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

 • Share this:
  കൊല്ലം (Kollam) കുണ്ടറയിലെ (Kundara) ബാറില്‍വച്ച് ജീവനക്കാരുടെ മര്‍ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി (Migrant worker) മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ പര്‍വിന്‍ രാജു (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഇയാൾക്ക് മർദ്ദനമേറ്റത്. ബാർ അടക്കാനുള്ള സമയമായിട്ടും പുറത്തേക്ക് പോകാൻ മദ്യലഹരിയിലായിരുന്ന ഇയാൾ തയാറായില്ലെന്നാണ് വിവരം. തുടർന്നു നടന്ന തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

  സാരമായി പരുക്കേറ്റതിനെ തുടർന്ന് കുണ്ടറയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ പർവിൻ മരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പൊലീസ് അറിയിച്ചു. ബാർ ജീവനക്കാരല്ലാതെ പുറത്തുനിന്നുള്ള ചിലരും മർദനത്തിൽ പങ്കാളികളായെന്നാണ് പൊലീസ് നൽകുന്ന വിവരം.

  ആധാരത്തിന്‍റെ പകര്‍പ്പ് ലഭിക്കാന്‍ 10000 രൂപ കൈക്കൂലി; കൊണ്ടോട്ടിയില്‍ 2 പേര്‍ അറസ്റ്റില്‍

  ആധാരത്തിന്‍റെ പകര്‍പ്പിനായി 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് റജിസ്ട്രാർ ഓഫിസിലെ 2 ജീവനക്കാരെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഓഫീസ് അറ്റൻഡർമാരായ കെ.കൃഷ്ണദാസ്, കെ.ചന്ദ്രൻ എന്നിവരാണ് 10,000 രൂപയുമായി പിടിയിലായത്. വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്‍റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു പരിശോധന.

  മൊറയൂര്‍ അരിമ്പ്ര സ്വദേശിനിയുടെ പേരിലുള്ള 95 സെന്‍റ് സ്ഥലത്തിന്‍റെ ആധാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പകര്‍പ്പ് ലഭിക്കുന്നതിനായി മകന്‍ അച്യുതന്‍ കുട്ടി അപേക്ഷ നല്‍കിയിരുന്നു. 1980 ന് മുന്‍പുള്ള ആധാരമായതിനാല്‍ 50000 രൂപയാണ് ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്. പിന്നീട് 30000 രൂപയ്ക്ക് സമ്മതിച്ചു. ആദ്യ ഗഡുവായി 10000 രൂപ നല്‍കാമെന്നറിയിച്ച പരാതിക്കാരന്‍ നേരെ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു.

  ഇന്നലെ രാവിലെ പണം കൈമാറിയതിന് പിന്നാലെ രണ്ടു പേരെയും വിജിലന്‍സ് സംഘം പിടികൂടി. ഇവരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

  പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 40കാരന് 64 വർഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി

  പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 64 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. തിരുവേഗപ്പുറ മാമ്പറ്റ ഇബ്രാഹിമിനാണ് (40) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷ വിധിച്ചത്. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്.

  പീഡനത്തിന് ഇരയായ കുട്ടിക്ക് പിഴ സംഖ്യ നൽകാനും വിധിയായി. 2020 ൽ കൊപ്പം എസ് ഐ എം ബി രാജേഷാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ് നിഷ വിജയകുമാർ ഹാജരായി.
  Published by:Rajesh V
  First published: