• HOME
  • »
  • NEWS
  • »
  • crime
  • »
  • MIGRANT WORKER NABBED WITH 2 KG CANNABIS IN KANNUR NJ TV

കൂത്തുപറമ്പിൽ രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

പാനൂരിൽ വീട് വാടകക്കെടുത്ത് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ കഞ്ചാവ് എത്തിച്ചുകൊടുക്കുകയായിരുന്നു

News18 Malayalam

News18 Malayalam

  • Share this:
    കണ്ണൂർ: കൂത്തുപറമ്പിൽ രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാളിലെ ഹിയാത്ത് നഗർ സ്വദേശി നൂറുൽ ഷെയ്ക് മകൻ മിനറുൽ എസ് കെ (22) ആണ് അറസ്റ്റിയത്. കൂത്തുപറമ്പ് റെയ്ഞ്ച് എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

    പാനൂരിൽ വീട് വാടകക്കെടുത്ത് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രതി കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതായാണ് എക്സൈസ് സംഘം കണ്ടെത്തിയത്. കണ്ണൂരിൽ പ്രത്യേകിച്ച് കൂത്തുപറമ്പ് കേന്ദ്രമാക്കി വ്യാപകമായി കഞ്ചാവ് എത്തുന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം പരിശോധന നേരത്തെ തന്നെ ശക്തമാക്കിയിരുന്നു.

    പ്രിവന്റീവ് ഓഫീസർ പി.സി ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീധരൻ സി പി , പ്രജീഷ് കോട്ടായി. ജീമോൻ കെ ബി ,ജലീഷ് പി ,പ്രനിൽ കുമാർ , സുബിൻ എം , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ലിജിന എൻ ,രമ്യ എം എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവർ ഉൾപെട്ട എക്സൈസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.

    60 ലിറ്റർ ചാരായം, വാഹന മുൾപ്പെടെ മാഹി മദ്യം എന്നിവ കഴിഞ്ഞ ദിവസം കൂത്തുപറമ്പ് എക്സൈസ് സംഘം പിടികൂടിയിരുന്നു.

    ലോട്ടറിയടിച്ചു! പക്ഷേ പൊലീസ് പൊക്കി; ലോട്ടറി ടിക്കറ്റിലൂടെ കള്ളനെ പിടികൂടിയ കഥ

    സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തൃശൂർ നഗരത്തിലെ ഒരു ലോട്ടറി വിൽപ്പനശാലയിൽ കൊടുത്ത് പണം വാങ്ങാനെത്തിയ ആളെ മോഷണക്കേസിൽ പൊലീസ് പിടികൂടി. തൃശൂർ സ്വദേശി സ്റ്റാൻലിയെയാണ് പൊലീസ് പിടികൂടിയത്.

    Also Read-യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു; സ്വകാര്യഭാഗത്ത് മുളകു പൊടി വിതറിയ നിലയിൽ മൃതദേഹം

    സംഭവം ഇങ്ങനെ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 ന് പൂങ്കുന്നം കുട്ടൻകുളങ്ങരയിൽ ഒരു പലചരക്കുകടയുടെ ഷട്ടർ പൊളിച്ച് മോഷണം നടന്നിരുന്നു. രാവിലെ കട തുറക്കാനെത്തിയ ഉടമസ്ഥനാണ് മോഷണം നടന്ന വിവരം പൊലീസിൽ അറിയിച്ചത്. കടയുടെ അകത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15000 രൂപയും വിൽപ്പനയ്ക് വെച്ചിരുന്ന ഏതാനും ലോട്ടറിടിക്കറ്റുകളും കള്ളൻ മോഷ്ടിച്ച് കൊണ്ടുപോയി.

    തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് ഇക്കാര്യത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ, നഷ്ടപ്പെട്ട പണത്തെക്കുറിച്ചും, ലോട്ടറിടിക്കറ്റുകളെക്കുറിച്ചും വിവരങ്ങൾ ആരാഞ്ഞു. കള്ളൻ മോഷ്ടിച്ചു കൊണ്ടുപോയ ലോട്ടറിടിക്കറ്റുകളുടെ നറുക്കെടുപ്പ് പിറ്റേന്നാണ് നടന്നത്. അതിൽ നഷ്ടപ്പെട്ട ഒരേ സീരീസിലുള്ള പന്ത്രണ്ട് ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കുകയുണ്ടായി. അങ്ങിനെ ആകെ അറുപതിനായിരം രൂപയുടെ സമ്മാനം നഷ്ടപ്പെട്ട ലോട്ടറിടിക്കറ്റിന് ലഭിച്ചിട്ടുള്ളതായി അന്വേഷണോദ്യോഗസ്ഥർ മനസ്സിലാക്കി.

    മോഷ്ടിച്ചുകൊണ്ടുപോയ ലോട്ടറിടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുള്ളതിനാൽ, ലോട്ടറി ടിക്കറ്റുകൾ പണമാക്കി മാറ്റാൻ കള്ളൻ എത്തുമെന്ന് പൊലീസിന് അറിയാമായിരുന്നു. അക്കാരണത്താൽ തന്നെ, തൃശൂരിലേയും പരിസരത്തേയും ലോട്ടറി ചില്ലറ വിൽപ്പനശാലകളിൽ വളരെ രഹസ്യമായി പോലീസ് മുന്നറിയിപ്പ് നൽകി. ജില്ലാ ലോട്ടറി ഓഫീസിലും അറിയിപ്പു നൽകി.
    Published by:Naseeba TC
    First published:
    )}