എ.എം ഹോളോബ്രിക്സ് കമ്പനിയിലെ ഓഫീസിനുള്ളിൽ കസേരയിലാണ് രാവിലെ മൃതദേഹം കണ്ടത്
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
തിരുവനന്തപുരം: ആറ്റിങ്ങൽ പൂവൻപാറയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊന്നു. പൂവമ്പാറയിലെ ഹോളോബ്രിക്സ് കമ്പനിയിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പൂവമ്പാറയിൽ പ്രവർത്തിക്കുന്ന മോഹനകുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള എ.എം ഹോളോബ്രിക്സ് കമ്പനിയിലെ ഓഫീസിനുള്ളിൽ കസേരയിലാണ് രാവിലെ മൃതദേഹം കണ്ടത്.
ഹോളോ ബ്രിക്സ് കമ്പനിയിലെ തൊഴിലാളിയായ വിമൽ (30) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ അമൽ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.