നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോടീശ്വരന്റെ ഭാര്യ വീട്ടിലുണ്ടായിരുന്ന 50 ലക്ഷത്തോളം രൂപയുമായി ഓട്ടോഡ്രൈവര്‍ക്കൊപ്പം നാടുവിട്ടു; 33 ലക്ഷം സുഹൃത്തിന്റെ വീട്ടില്‍

  കോടീശ്വരന്റെ ഭാര്യ വീട്ടിലുണ്ടായിരുന്ന 50 ലക്ഷത്തോളം രൂപയുമായി ഓട്ടോഡ്രൈവര്‍ക്കൊപ്പം നാടുവിട്ടു; 33 ലക്ഷം സുഹൃത്തിന്റെ വീട്ടില്‍

  വീട്ടില്‍ നിന്ന് പുറത്തുപോകുന്ന നേരങ്ങളില്‍ ഇമ്രാന്റെ ഓട്ടോയാണ് യുവതി വിളിച്ചിരുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോടീശ്വരനായ വ്യാപാരിയുടെ ഭാര്യ(Wife) 47 ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം(Auto Driver) നാടുവിട്ടു(Eloped). ഇന്‍ഡോറിലെ ഖജ്‌റാന സ്വദേശിയായ വ്യാപാരിയുടെ ഭാര്യയാണ് ഓട്ടോ ഡ്രൈവറായ ഇമ്രാന്‍(32) എന്നയാള്‍ക്കൊപ്പം നാടുവിട്ടത്. നഷ്ടപ്പെട്ട പണത്തില്‍ 33 ലക്ഷം രൂപ ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി.

   സംഭവത്തില്‍ വ്യാപാരിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ 13 മുതല്‍ ഭാര്യയെ കാണാനില്ലെന്നും ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയെന്നും വീട്ടില്‍ നിന്ന് 47 ലക്ഷം രൂപ കാണാനില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാപാരി പൊലീസില്‍ പരാതി നല്‍കിയത്.

   വീട്ടില്‍ നിന്ന് പുറത്തുപോകുന്ന നേരങ്ങളില്‍ ഇമ്രാന്റെ ഓട്ടോയാണ് യുവതി വിളിച്ചിരുന്നത്. സംഭവദിവസവും ഇമ്രാന്റെ ഓട്ടോയില്‍ യുവതി പുറത്തുപോയിരുന്നു. എന്നാല്‍ രാത്രിയായിട്ടും മടങ്ങി വന്നില്ല. പിന്നീടാണ് വ്യാപാരി അറിയുന്നത് വീട്ടിലുണ്ടായിരുന്ന 47 ലക്ഷം രൂപ നാഷ്ടമായെന്ന്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

   Also Read-Kerala Rains | ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

   ഇമ്രാന്‍ പോയ സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തിയെങ്കിലും തിരച്ചിലില്‍ ഇയാള്‍ കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇമ്രാന്റെ സുഹൃത്തിനെ ചോദ്യം ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് 33 ലക്ഷം രൂപ കണ്ടെത്തി. ഇമ്രാനെയും യുവതരിയെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

   മദ്യപിച്ച് ഭാര്യയെ തല്ലുന്നുവെന്ന് പരാതി; അന്വേഷിക്കാനെത്തിയ പൊലീസ് ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ചു

   മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ(Wife) തല്ലുന്നുവെന്ന പരാതി(Complaint) അന്വേഷിക്കാനെത്തിയ പൊലീസ്(Police) രക്ഷിച്ചത് ഭര്‍ത്താവിന്റെ(Husband) ജീവന്‍. ഭാര്യയുടെ പരാതിയിലാണ് ഭര്‍ത്താവിനെതിരെ അന്വേഷിക്കാനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് എത്തിയത്. ഒക്ടോബര്‍ 25നാണ് പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി പി ബാബുവും സിവില്‍ പൊലീസ് ഓഫീസര്‍ കെ കെ ഗിരീഷും പരാതിക്കാരിയുടെ വീട്ടിലേക്ക് പോയി.

   പൊലീസിനെ യുവതി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് എന്നും മദ്യപിച്ചെത്തി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസിനോട് യുവതി പറഞ്ഞു. ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്നപ്പോള്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.

   Also Read-Mullaipperiyar | 'ഇടുക്കിയെ തമിഴ്‌നാടിന് തന്നേക്കൂ'; മറുപടി ക്യാംപെയ്‌നുമായി ട്വീറ്റുകള്‍

   പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പൊലീസ് ജീപ്പില്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ നഷ്ടമാകുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}