• HOME
  • »
  • NEWS
  • »
  • crime
  • »
  • ഷാർജയിൽ യുവാവിന്റെ ദുരൂഹമരണം: അന്വേഷണം ഊർജിതമാക്കും

ഷാർജയിൽ യുവാവിന്റെ ദുരൂഹമരണം: അന്വേഷണം ഊർജിതമാക്കും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം : ഷാർജയിൽ വനത്തിനുള്ളിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു. വിളക്കുവെട്ടം കല്ലാർ സ്വദേശി രജീഷിന്റെ മരണവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം.

    Also Read-അയോധ്യ കേസിൽ സമ്മർദ്ദം ശക്തമാക്കി കേന്ദ്രം

    കേസിന്റെ നിജസ്ഥിതി അന്വേഷിക്കാനും പ്രതികളെ അടിയന്തിരമായി കണ്ടെത്തുവാനും കേരള പൊലീസിനോടും ആഭ്യന്തര മന്ത്രാലയത്തിനോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുടർ നടപടികൾ വേഗത്തിലാക്കാനുള്ള നിർദേശവും രാജു നൽകിയിട്ടുണ്ട്.

    Also Read-കാമുകനൊപ്പം പോകാൻ അനുവദിച്ചില്ല: മകൾ അമ്മയെ കുത്തിക്കൊന്നു

    ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തി നെഞ്ചിൽ കുത്തിയിറങ്ങിയ നിലയിൽ വാഹനത്തിനുള്ളിൽ രജീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്. ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജറുമായി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നതായും ഇയാൾ രജീഷിന്റെ വീട്ടുകാരെ വിളിച്ച് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു.

    ജനുവരി ഒന്നിന് നാട്ടിലെത്തുമെന്ന് രജീഷ് വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

    First published: