HOME /NEWS /Crime / 'സ്വര്‍ണക്കടത്തിലും ഒന്നാമത്'; രാജ്യത്ത് ഏറ്റവുമധികം കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നത് കേരളത്തിലെന്ന് കേന്ദ്ര ധനമന്ത്രാലയം

'സ്വര്‍ണക്കടത്തിലും ഒന്നാമത്'; രാജ്യത്ത് ഏറ്റവുമധികം കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നത് കേരളത്തിലെന്ന് കേന്ദ്ര ധനമന്ത്രാലയം

പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ അളവില്‍ കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട (535.65കിലോഗ്രാം), തമിഴ്‌നാട്‌ (519 കിലോഗ്രാം) എന്നീ സംസ്ഥാനങ്ങളാണ്‌ ഉള്ളത്.

  • Share this:

    ന്യൂഡല്‍ഹി: രാജ്യത്ത്‌ ഏറ്റവും കൂടുതൽ കള്ളക്കടത്തുസ്വര്‍ണം പിടിക്കുന്നതു കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ധനമന്ത്രാലയന്‍റെ റിപ്പോര്‍ട്ട്‌.  2021ല്‍ രാജ്യത്ത് 2,154.58 കിലോഗ്രാം സ്വര്‍ണമാണു പിടിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത്‌ 2,383.38 കിലോഗ്രാമായി. ഈ വര്‍ഷം ആദ്യ 2 മാസം 916.37 കിലോഗ്രാം സ്വര്‍ണം പിടികൂടി.

    കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത്‌ 586.95 കിലോഗ്രാം ആയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ രാജ്യത്ത്‌ 2021ല്‍ 2,445 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്‌. കഴിഞ്ഞവര്‍ഷം ഇത്‌ 3,982 ആയി.

    രണ്ടു വയസ്സുള്ള മകന്റെ ഡയപ്പറിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശി അറസ്റ്റിൽ

    കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1,035 കേസുകളുണ്ടായി. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 3 സ്വര്‍ണക്കടത്തുകേസുകളില്‍ അന്വേഷണം നടത്തി കുറ്റപ്രതം സമര്‍പ്പിച്ചിട്ടുണ്ട്‌.

    പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ അളവില്‍ കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട (535.65കിലോഗ്രാം), തമിഴ്‌നാട്‌ (519 കിലോഗ്രാം) എന്നീ സംസ്ഥാനങ്ങളാണ്‌ ഉള്ളത്.

    First published:

    Tags: Gold seized, Gold smuggling, Gold smuggling kerala