നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | മൊബൈല്‍ ഫോണില്‍ ഗെയിം കളി; അഞ്ചു വയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

  Murder | മൊബൈല്‍ ഫോണില്‍ ഗെയിം കളി; അഞ്ചു വയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

  ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റ പാടുകളോടെ കുട്ടയെ അമ്മയാണ് ആശുപത്രിയില്‍ എത്തിച്ചത്.

  • Share this:
   ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിന് അഞ്ചു വയസുകാരനെ പിതാവ് അടിച്ചുകൊന്നു. സൗത്ത് ഡല്‍ഹിയിലെ ഖാന്‍പുരയില്‍ ആണ് സംഭവം. അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പിതാവ് ആദിത്യ പാണ്ഡെ(27)യെ പൊലീസ് അറസ്റ്റ് ചെയ്തു.

   ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റ പാടുകളോടെ കുട്ടയെ അമ്മയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ദമ്പതികള്‍ക്ക് മൂന്നു വയസുള്ള മകള്‍ കൂടിയുണ്ട്.

   മരിച്ച കുട്ടിയുടെ ഇരുകൈകളിലും കഴുത്തിലും കാലുകളിലും മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. പരിക്കുകളെ കുറിച്ച് മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ ഇവര്‍ കൃത്യമായ മറുപടികള്‍ നല്‍കിയില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ മര്‍ദനത്തിലാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയത്.

   കുട്ടി പഠിക്കുന്നതിന് പകരം ഫോണില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും താന്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഇതിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദിക്കുകയായിരുന്നെന്ന് ആദ്യത്യ പാണ്ഡെ പൊലീസിനോട് പറഞ്ഞു.

   Also Read-Arrest | വളര്‍ത്തുനായയുടെ പിറന്നാളാഘോഷം; കോവിഡ് നിയന്ത്രണം ലംഘിച്ചതിന് മൂന്നു പേര്‍ അറസ്റ്റില്‍

   Rape | യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 48കാരൻ അറസ്റ്റിൽ

   ഇടുക്കി: പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച (Rape) സംഭവത്തിൽ 48കാരൻ അറസ്റ്റിൽ. ഇടുക്കി (Idukki) ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ ശാന്തിനഗര്‍ ആര്‍. കെ. വി എസ്റ്റേറ്റിലെ 36-ാം നമ്പര്‍ വീട്ടില്‍ ഗണേശനാണ് പിടിയിലായത്. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് വീട്ടിൽനിന്ന് യുവതിയെ കാണാതായത്. ഇതേത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്തിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുറിയിൽനിന്ന് ലഭിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായകരമായത്.

   തൊടുപുഴ മേഖലയില്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രതിയുടെ മണക്കാടുള്ള താമസ സ്ഥലത്ത് നിന്ന് യുവതിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുനിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ കൊലപാതക കേസിലും ഗണേശൻ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}